ഏകദിന ക്രിക്കറ്റിന്റെ അവസാനത്തില്‍ നാലാം റാങ്കിലെത്തി ഇമ്രാന്‍ താഹിര്‍

ലോകകപ്പിനു ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുവാന്‍ ഇരിക്കുന്ന ഇമ്രാന്‍ താഹിര്‍ ഏറ്റവും പുതിയ ഏകദിന റാങ്കിംഗില്‍ നാലാം സ്ഥാനം സ്വന്തമാക്കി. ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് താരം നാലാം നമ്പറിലേക്ക് എത്തിയത്. 703 റേറ്റിംഗ് പോയിന്റാണ് താഹിറിന്റെ സമ്പാദ്യം. അതേ സമയം ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് ഇന്ത്യയ്ക്കെതിരെ നേടിയ 14 വിക്കറ്റുകളുടെ ബലത്തില്‍ 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേക്കുയര്‍ന്നു.

ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണ് നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത്. ട്രെന്റ് ബോള്‍ട്ട് രണ്ടാമതും റഷീദ് ഖാന്‍ മൂന്നാം സ്ഥാനത്തും നിലകൊള്ളുന്നു. കുല്‍ദീപ് യാദവ് ആറാം സ്ഥാനത്തും യൂസുവേന്ദ്ര ചഹാല്‍ എട്ടാം നമ്പറിലും നില്‍ക്കുന്നു.

Previous articleവിജയത്തിലും ബാഴ്‌സലോണക്ക് തലവേദനയായി സുവാരസിന്റെ പരിക്ക്
Next article7 വിക്കറ്റ് വിജയവും ചരിത്രവും കുറിച്ച് അഫ്ഗാനിസ്ഥാന്‍