ഇന്ത്യയ്ക്കെതിരെ പരമ്പരവിജയം ഓസ്ട്രേലിയയ്ക്ക് റാങ്കിംഗില്‍ മുന്നേറ്റം, ന്യൂസിലാണ്ട് മൂന്നാം സ്ഥാനത്ത്

ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരവിജയം ഓസ്ട്രേലിയയെ ഏകദിന ടീം റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തേ് ഉയര്‍ത്തി. പാക്കിസ്ഥാനെ പിന്തള്ളിയാണ് ഓസ്ട്രേലിയ അഞ്ചാം റാങ്കിലേക്ക് കുതിച്ചത്. അതേ സമയം ശ്രീലങ്കയ്ക്കെതിരെ പരമ്പര വിജയം 5-0നു സ്വന്തമാക്കിയെങ്കിലും ദക്ഷിണാഫ്രിക്കയെ പിന്തള്ളി ന്യൂസിലാണ്ട് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ന്യൂസിലാണ്ടിനും ദക്ഷിണാഫ്രിക്കയ്ക്കും 112 റേറ്റിംഗ് പോയിന്റാണുള്ളത്.

123 റേറ്റിംഗ് പോയിന്റുമായി ഇംഗ്ലണ്ട് ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ(120), ന്യൂസിലാണ്ട്(112), ദക്ഷിണാഫ്രിക്ക(112), ഓസ്ട്രേലിയ(103) എന്നിങ്ങനെയാണ് ആദ്യ അഞ്ച് സ്ഥാനക്കാര്‍. പാക്കിസ്ഥാന്‍ 102 പോയിന്റുമായി ആറാം സ്ഥാനത്ത് നിലകൊള്ളുന്നു.

Previous articleതിം ഇന്ത്യൻ വെൽസ് ചാമ്പ്യൻ
Next articleവിജയത്തിലും ബാഴ്‌സലോണക്ക് തലവേദനയായി സുവാരസിന്റെ പരിക്ക്