ബാഴ്സയുടെ അത്ഭുത താരം റിക്വി പുജിനെ വിൽക്കാൻ കോമാൻ ആവശ്യപ്പെട്ടു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ ആരാധകരുടെ ഇഷ്ട താരമായ റിക്വി പുജ് ക്ലബ് വിടാൻ സാധ്യത. റിക്വി പുജിനോട് ക്ലബ് വിടാൻ പുതിയ പരിശീലകൻ കോമാൻ ആവശ്യപ്പെട്ടതായാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പുജ് താൻ ആഗ്രഹിക്കുന്ന പോലൊരു കളിക്കാരൻ അല്ല എന്നും തന്റെ ടീമിൽ പുജിന് ഇടമില്ല എന്നും കോമാൻ പറഞ്ഞതായാണ് വിവരങ്ങൾ. കഴിഞ്ഞ സീസൺ അവസാനത്തിൽ അവസരം കിട്ടിയപ്പോൾ ഒക്കെ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് പുജ്.

പുജിനെ ബാഴ്സലോണ വിൽക്കുക ആണെങ്കിൽ അത് ആരാധകരും തമ്മിലുള്ള പോര് രൂക്ഷമാക്കും. ആർതുറിനെയും കാർലസ് പെരെസിനെയും ഒക്കെ ബാഴ്സലോണ വിറ്റതിനുള്ള അമർഷം ആരാധകർക്ക് ഇടയിൽ ഇപ്പോഴുമുണ്ട്. ബാഴ്സലോണ അക്കാദമിയിലൂടെ വളർന്ന താരം മെസ്സി കഴിഞ്ഞാൽ ലാമാസിയ അക്കാദമി കണ്ട ഏറ്റവും നല്ല താരമായാണ് അറിയപ്പെടുന്നത്. നേരത്തെ വാല്വെർദെയ്ക്ക് കീഴിൽ അവസരം കിട്ടാതെ ആയപ്പോൾ താൻ ക്ലബ് വിട്ടേക്കും എന്ന് റിക്വി സൂചനകൾ നൽകിയിരുന്നു. ഇപ്പോൾ സമാനമായ സാഹചര്യത്തിലാണ് താരം ഉള്ളത്. 2013മുതൽ താരം ബാഴ്സലോണയിൽ ഉണ്ട്. പുജിന് അവസരം കൊടുത്തില്ല എങ്കിൽ ബാഴ്സലോണ ആരാധകർ വലിയ പ്രതിഷേധം ഉയർത്താൻ സാധ്യതയുണ്ട്.