റയൽ മാഡ്രിഡിന്റെ പ്രീസീസൺ ജൂലൈ 8 മുതൽ

ലാലിഗ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന്റെ പ്രീസീസൺ ക്യാമ്പ് ജൂലൈ ആദ്യവാരം തന്നെ ആരംഭിക്കും. പരിശീലകൻ ആഞ്ചലോട്ടിയാണ് ക്യാമ്പ് നേരത്തെ ആക്കാൻ നിർദ്ദേശം നൽകിയത്. ഇത്തവണ സീസൺ പകുതിക്ക് വെച്ച് ലോകകപ്പ് നടക്കുന്നു എന്നതിനാൽ എല്ലാ രാജ്യത്തും ഫുട്ബോൾ സീസൺ നേരത്തെ ആരംഭിക്കുന്നുണ്ട്. യൂറോപ്യൻ സൂപ്പർ കപ്പിന് മുമ്പ് ടീമിനെ പൂർണ്ണ ഫിറ്റ്നെസിൽ എത്തിക്കാൻ ആണ് ആഞ്ചലോട്ടി ക്യാമ്പ് ജൂലൈ ആദ്യ വാരം തന്നെ ആരംഭിക്കുന്നത്. ഓഗസ്റ്റ് 10ന് നടക്കുന്ന യൂറോപ്യൻ സൂപ്പർ കപ്പിൽ ഫ്രാങ്ക്ഫർടിനെ ആണ് റയൽ മാഡ്രിഡ് നേരിടേണ്ടത്.

പ്രീസീസൺ ആരംഭിക്കും മുമ്പ് റയൽ മാഡ്രിഡിന്റെ പുതിയ സൈനിംഗുകൾ പൂർത്തിയാക്കാണം എന്നും ആഞ്ചലോട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തവണ പ്രീസീസൺ ഭാഗമായി അമേരിക്കയിൽ റയൽ മാഡ്രിഡ് പോകുന്നുണ്ട്. ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയ റയൽ മാഡ്രിഡ് ഈ മികവ് അടുത്ത സീസണിലും തുടരാൻ ആകും ആഗ്രഹിക്കുന്നത്.