റയൽ മാഡ്രിഡ് അവരുടെ പ്രീസീസൺ ആരംഭിച്ചു. കാർലോ ആഞ്ചലോട്ടി പരിശീലകനായി തിരികെയെത്തിയതിനു ശേഷമുള്ള ആദ്യ ക്യാമ്പ് ആണ് ഇത്. ആഞ്ചലോട്ടിയുടെ നിർദ്ദേശം അനുസരിച്ചാണ് നേരത്തെ നിശ്ചയിച്ചതിനാൽ ഒരു ആഴ്ച മുമ്പ് റയൽ മാഡ്രിഡ് പ്രീസീസൺ ആരംഭിച്ചത്. ഫസ്റ്റ് ടീമിന്റെ ഭാഗമായ 13 താരങ്ങൾ ഇന്ന് മുതൽ പരിശീലനത്തിന് ഇറങ്ങും. ഒപ്പം പത്തോളം റയൽ മാഡ്രിഡ് അക്കാദമി താരങ്ങളും പ്രീസീസണ് ഒപ്പം ചേരും.
ലുനിൻ, കാർവഹാൽ, നാചൊ, മാർസെലോ, ഒഡ്രിയൊസൊള, മെൻഡി, ഇസ്കൊ, ഒഡെഗാർഡ്, ലുകസ് വസ്കസ്, ഡിയസ്, റോഡ്രിഗൊ, ബ്രഹിം ഡയസ്, യോവിച് എന്നിവരാണ് ഇന്ന് മുതൽ പ്രീസീസൺ ക്യാമ്പിന്റെ ഭാഗമാകുന്നത്. ഫസ്റ്റ് ടീമിലെ പതിനാറോളം താരങ്ങൾ ടീമിനൊപ്പം ചേരാൻ ഇനിയും വൈകും. യൂറോയുടെയും കോപയുടെയും ഭാഗമായ 9 താരങ്ങൾ ഇപ്പോൾ വെക്കേഷനിലാണ്.
കസമെറോ, എഡർ മിലിറ്റോ, വിനീഷ്യസ് എന്നിവർ ഇപോഴും ബ്രസീലിനൊപ്പം കോപ കളിക്കുകയാണ്. അസൻസിയോ, വല്ലെഹോ, കബെയോസ്, കുബോ എന്നിവർ അവരുടെ രാജ്യത്തിനൊപ്പം ഒളിമ്പിക്സ് സ്ക്വഡിലുമാണ്.