ചൗമനിയുടെ സ്റ്റണ്ണർ! റയൽ മാഡ്രിഡ് ലാലിഗ കിരീടത്തോട് അടുക്കുന്നു

Newsroom

ലാലിഗയിൽ റയൽ മാഡ്രിഡ് കിരീടത്തോട് അടുക്കുന്നു. അവർ ഇന്ന് മയോർക്കെ നേരിട്ട് വിജയം സ്വന്തമാക്കി. ഇന്ന് എവേ മത്സരത്തിൽ എതിരല്ലാത്ത ഒരു ഗോളിനാണ് റയൽ മാഡ്രിഡ് വിജയിച്ചത്. ഇന്ന് ആദ്യപകുതിയിൽ ഗോൾ ഒന്നും വന്നിരുന്നില്ല. രണ്ടാം പകുതിയിൽ ഫ്രഞ്ച് താരം ചൗമനിയുടെ സ്ട്രൈക്ക് ആണ് റയൽ മാഡ്രിഡിന് വിജയം നൽകിയത്.

റയൽ മാഡ്രിഡ് 24 04 13 23 47 09 719

48ആം മിനിറ്റിൽ 25 വാരെ അകലെ നിന്ന് തൊടുത്ത ഷോട്ടാണ് ചൗമനി ഗോളാക്കിയത്. ഈ ഗോളിന് മറുപടി പറയാൻ മയോർക്കയ്ക്ക് ആയില്ല. കൂടുതൽ ഗോൾ നേടാൻ റയൽ മാഡ്രിനുമായില്ല. ഈ വിജയത്തോടെ അവർ ലാലിഗ കിരീടത്തോട് അടുക്കുകയാണ്.

31 മത്സരങ്ങളിൽ നിന്ന് 78 പോയിന്റുമായി ഒന്നാംസ്ഥാനത്ത് നിൽക്കുകയാണ് റയൽ മാഡ്രിഡ്. രണ്ടാമതുള്ള ബാഴ്സലോണയെക്കാൾ 11 പോയിന്റിന്റെ ലീഡ് അവർക്കുണ്ട്.