തോൽവി മുന്നിൽ കണ്ട നിമിഷത്തിൽ രാജസ്ഥാന്റെ രക്ഷകനായ ഹെറ്റ്മയർ!!

Newsroom

Picsart 24 04 13 23 28 11 332
Download the Fanport app now!
Appstore Badge
Google Play Badge 1

രാജസ്ഥാൻ റോയൽസിന്റെ ഹീറോ ആയി ഹെറ്റ്മയർ. ഇന്ന് രാജസ്ഥാൻ റോയൽസ് പരാജയം മുന്നിൽ കണ്ട നിമിഷത്തിൽ ഹീറോ ആയി മാറാൻ ഹെറ്റ്മയറിനായി. ഇന്ന് അവസാനം ഇറങ്ങി പത്തു പന്തിൽ 27 റൺസ് എടുത്താണ് ഹെറ്റ്മയർ രാജസ്ഥാനെ വിജയത്തിലേക്ക് എത്തിച്ചത്.

ഹെറ്റ്മയർ 24 04 13 23 28 49 350

രാജസ്ഥാന്റെ മുൻനിര ബെറ്റർമാർ ആയാലും വലിയ സ്കോർ കണ്ടെത്താത്തതും ഒപ്പം തുടക്കത്തിൽ റൺറേറ്റ് ഉയർത്തി കളിക്കാത്തതും രാജസ്ഥാനെ അവസാനം പരാജയത്തിന് വക്കത്ത് വരെ എത്തിച്ചതായിരുന്നു. അപ്പോഴാണ് ഹെറ്റ്മയർ ഉത്തരവാദിത്വം ഏറ്റെടുത്തത്. വെസ്റ്റിൻഡീസിന്റെ മറ്റൊരു താരം റോമൻ പവലും രാജസ്ഥാൻ വിജയത്തിൽ നിർണായ പങ്കുവഹിച്ചു. റോമൻ പവൽ അഞ്ച് പന്തിൽ നിന്ന് 11 റൺസാണ് എടുത്തത്.

അവസാന ഓവറിൽ 10 റൺസായിരുന്നു വിജയിക്കാനായി രാജസ്ഥാൻ റോയൽസിനു വേണ്ടിയിരുന്നത്. അർഷ്ദീപ് എറിഞ്ഞ ആദ്യ രണ്ടു പന്തുകളും മികച്ച യോർക്കറുകൾ ആയതിനാൽ രണ്ട് പന്തിലും റണ്ണെടുക്കാൻ ഹെറ്റ്മയറിനായില്ല. സിംഗിൾ എടുക്കാമായിരുന്നു എങ്കിലും അത് വേണ്ടെന്നുവച്ച് സ്ട്രൈക്കിൽ തന്നെ തുടർന്ന് താൻ തന്നെ കളി വിജയിപ്പിക്കുമെന്ന് ഉറപ്പിക്കുകയായിരുന്നു ഹെറ്റ്മയർ.

അർഷ്ദീപ് എറിഞ്ഞ മൂന്നാം പന്ത് യോർക്കർ ഒരു ചെറിയ മാർജിനുൽ മിസ്സായപ്പോൾ അത് സിക്സ് അടിച്ചു വെസ്റ്റിന്ത്യൻ താരം രാജസ്ഥാനെ വിജയത്തിലേക്ക് അടുപ്പിച്ചു. അഞ്ചാം പന്തിൽ ഒരു ബോൺസർ ഫോർ അടിച്ച് ഹെറ്റ്മയർ വിജയവും ഉറപ്പിച്ചു. രാജസ്ഥാന്റെ ആറു മത്സരങ്ങൾക്കിടയിലെ അഞ്ചാം വിജയം ആയിരുന്നു ഇത്‌. അവർ പത്തു പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്.