രണ്ടാം വരവിൽ സിദാന് ആദ്യ തോൽവി സമ്മാനിച്ച് വലൻസിയ

- Advertisement -

റയൽ മാഡ്രിഡ് പരിശീലകനായി തിരിച്ചെത്തിയ സിനദിൻ സിദാന് ആദ്യ തോൽവി. 2-1 നാണ് ല ലിഗ മത്സരത്തിൽ വലൻസിയ റയലിനെ തോൽപ്പിച്ചത്.

ഗോൻകാലോ ഗ്യുദസിന്റെ ഗോളിന് വലൻസിയയാണ്‌ ആദ്യം മുന്നിലെത്തിയത്. പക്ഷെ രണ്ടാം പകുതിയിലും റയലിന്റെ സമനില ഗോൾ ശ്രമങ്ങൾ വിജയിച്ചില്ല. എന്നാൽ 83 ആം മിനുട്ടിൽ ഗരേയുടെ ഗോളിൽ ലീഡ് രണ്ടാക്കി ഉയർത്തി വലൻസിയ ജയം ഉറപ്പാക്കി. ഇഞ്ചുറി ടൈമിൽ ബെൻസീമ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ഒരു തിരിച്ചു വരവിന് ഒരു സമയം ഉണ്ടായിരുന്നില്ല.

ജയത്തോടെ ചാമ്പ്യൻസ് ലീഗ് യോഗ്യത സാധ്യതകൾ സജീവമാക്കാൻ വലൻസിയക് സാധിച്ചു. നിലവിൽ അഞ്ചാം സ്ഥാനത്താണ് അവർ. റയൽ 57 പോയിന്റ് നേടി മൂന്നാം സ്ഥാനത്ത് തുടരും.

Advertisement