ജൂനിയർ ഫുട്ബോൾ; കാസർഗോഡിന് മൂന്നാം സ്ഥാനം

- Advertisement -

സംസ്ഥാന വനിതാ ജൂനിയർ ഫുട്ബോളിന്റെ ലൂസേഴ്സ് ഫൈനലിൽ കാസർഗോഡിന് വിജയം. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ തൃശ്ശൂരിനെ ആണ് കാസർഗോഡ് തോൽപ്പിച്ചത്. ഏകപക്ഷീയമായ പോരാട്ടത്തിൽ തൃശ്ശൂരിനെതിരെ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയമാണ് കാസർകോട് സ്വന്തമാക്കിയത്. കാസർഗോഡിനായി മാളവിക ഇരട്ട ഗോളുകൾ നേടി. ഗ്രീഷ്മ, അഞ്ജു, സാരി എന്നിവരാണ് സ്കോറേഴ്സ്.

ഇന്ന് വൈകിട്ട് നാലു മണിക്ക് നടക്കുന്ന ഫൈനലിൽ കോഴിക്കോടും തിരുവനന്തപുരവും ഏറ്റുമുട്ടും.

Advertisement