ഇരട്ട ഗോളുകളുമായി ബെൻസിമ, നാലടിച്ച് റയൽ മാഡ്രിഡ് ജയം

ലാ ലീഗയിൽ വമ്പൻ ജയവുമായി റയൽ മാഡ്രിഡ്. ഏകപക്ഷീയമായ നാല് ഗോളിനാണ് ഐബറിനെ റയൽ മാഡ്രിഡ് തകർത്തത്. ഈ വമ്പൻ ജയം സിനദിൻ സിദാന്റെ റയൽ മാഡ്രിഡിനെ ലാ ലീഗയിൽ പോയന്റ് നിലയിൽ ഒന്നാമതെത്തിച്ചു. ഇരട്ട ഗോളുകളുമായി കെരീം ബെൻസിമ തിളങ്ങിയപ്പോൾ സെർജിയോ റാമോസും ഫെഡെറികോ വെല്വെവെർദെയും ഗോളുകൾ നേടി.

ബാഴ്സയേയും റയൽ സോസിദാദിനേയും മറികടന്നാണ് റയൽ പോയന്റ് നിലയിൽ ഒന്നാമതെത്തിയത്. ഇന്നത്തെ ഇരട്ട ഗോളുകൾ ലാ ലീഗയിലെ ബെൻസിനയുടെ ഗോളുകളുടെ എണ്ണം 9 ആയുയർത്തി. 158 ഗോളുകളുമായി റയലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരിൽ ഒരാളായി മാറി ബെൻസിമ. ഗലറ്റസാര്യ്ക്കെതിരായ വമ്പൻ ജയത്തിൽ ആത്മവിശ്വാസം തിരികെയെടുത്ത റയൽ മികച്ച തിരിച്ച് വരവാണ് സ്പാനിഷ് ലീഗിൽ നടത്തിയത്.

Comments are closed.