വെറോണയ്ക്കെതിരെ തിരിച്ച് വന്ന് ഇന്റർ, ഇറ്റലിയിൽ ഒന്നാമത്

- Advertisement -

ഇറ്റലിയിൽ ഇന്റർ മിലാന് ജയം. ഹെല്ലാസ് വെറോണയെക്കെതിരെ മികച്ച മടങ്ങി വരവിലാണ് ഇന്റർ ജയം നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇന്റർ മിലാന്റെ ജയം. ഇന്ററിന് വേണ്ടി മറ്റിയാസ് വെഞ്ചിനോ, നിക്കോളോ ബെരെല്ല എന്നിവർ ഗോളടിച്ചപ്പോൾ വെറോണയുടെ ആശ്വാസഗോൾ നേടിയത് വലേരിയോ വെരെയാണ്. വെരെയുടെ ആദ്യ വെറോണയ്ക്ക് വേണ്ടിയുള്ള ഗോളായിരുന്നു 19ആം മിനുട്ടിലെ പെനാൽറ്റിയിലൂടെ പിറന്നത്.

സാൻ സൈറോയിൽ ആദ്യ പകുതിയിൽ ലീഡ് നേടാൻ വെറോണയ്ക്കായി. 75 ആം മിനുട്ടിലാണ് വെഞ്ചിനോയിലൂടെ ഇന്റർ സമനില നേടുന്നത്. 83 ആം മിനുട്ടിൽ ബെരെലയിലൂടെ ഇന്റർ വിജയ ഗോൾ നേടി. ഇന്ററിന് വേണ്ടിയുള്ള ബെരെല്ലയുടെ ആദ്യ സീരി എ ഗോളായിരുന്നുവത്. ഈ ജയത്തോട് കൂടി നിലവിലെ ചാമ്പ്യന്മാരായ യുവന്റസിനെ കാളിലും 2 പോയന്റിന്റെ ലീഡാണ് ഇന്ററിനുള്ളത്. നാളെ എസി മിലാനെതിരെയാണ് യുവന്റസിന്റെ മത്സരം.

Advertisement