റയൽ ഒന്നാമത് എത്തിയത് ആണ് വിമർശകരുടെ പ്രശ്നം എന്ന് റാമോസ്

- Advertisement -

ബാഴ്സലോണ താരമായ പികെയ്ക്ക് മറുപടിയുമായി റയൽ മാഡ്രിഡ് ക്യാപ്റ്റൻ റാമോസ് രംഗത്ത്. റഫറിമാരുടെ സഹായം റയലിന് കിട്ടുന്നുണ്ട് എന്ന് കഴിഞ്ഞ ദിവസം പികെ പറഞ്ഞിരുന്നു. എന്നാൽ ഇത് ഒട്ടും അടിസ്ഥാനമില്ലാത്ത വാദമാണ് എന്ന് റാമോസ് പറഞ്ഞു. റയൽ മാഡ്രിഡ് ഒന്നാമത് എത്തുന്നത് വരെ ഇങ്ങനെ യാതൊരു ആരോപണങ്ങളും ഉണ്ടായിരുന്നില്ല. റയൽ മാഡ്രിഡ് ഒന്നാമത് ആയതാണ് എല്ലാവരുടെയും പ്രശ്നം എന്ന് റാമോസ് പറഞ്ഞു.

ഇവരുടെ വിമർശനങ്ങൾ കേട്ടാൽ മത്സര ശേഷം റയൽ മാഡ്രിഡ് റഫറിക്ക് നന്ദി പറയേണ്ടി വരുമെന്ന് തോന്നും. റഫറിമാർ ആർക്കും വേണ്ടി തീരുമാനങ്ങൾ എടുക്കുന്നവർ അല്ലായെന്നും റാമോസ് പറഞ്ഞു. ഇന്നലെ മയ്യോർകയെയും തോൽപ്പിച്ചതോടെ റയൽ മാഡ്രിഡ് ബാഴ്സലോണയെ മറികടന്ന് വീണ്ടും ഒന്നാമത് എത്തിയിരിക്കുകയാണ്. ഇന്നലെയും ക്യാപ്റ്റൻ റാമോസ് ഗോളുമായി തിളങ്ങിയിരുന്നു.

Advertisement