പി എസ് ജിയിലേക്ക് പോകാൻ സാധ്യത ഉണ്ടെന്ന് മെസ്സി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മെസ്സിയുടെ ബാഴ്സലോണയിലെ അവസാന പത്ര സമ്മേളനത്തിൽ നെസ്സി തന്റെ ഭാവിയെ കുറിച്ചുൻ സംസാരിച്ചു. പി എസ് ജിയിലേക്കാണോ അടുത്തതായി പോവുക എന്ന ചോദ്യത്തിന് പി എസ് ജിയിൽ പോകാൻ സാധ്യതയുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഒന്നും തീരുമാനിച്ചിട്ടില്ല എന്നും ചർച്ചകൾ നടക്കുകയാണെന്നും മെസ്സി പറഞ്ഞു. താൻ ബാഴ്സലോണ വിടുകയാണെന്ന വാർത്ത വന്നതിനു പിന്നാലെ തന്നെ ഒരുപാട് ക്ലബുകൾ ക്ഷണിച്ചു എന്നും അവരുമായൊക്കെ സംസാരിച്ചു എന്നും മെസ്സി പറഞ്ഞു.

ബാഴ്സലോണ വിടുന്നതോടെ തന്റെ ജീവിതം മാറും എന്നും ഇനി പുതിയ ജീവിതമായിരിക്കും എന്നും മെസ്സി പറഞ്ഞു. ബാഴ്സലോണ ജേഴ്സി അണിഞ്ഞപ്പോൾ ഒക്കെ താൻ ആ ജേഴ്സിയെ ബഹുമാനിച്ചിട്ടുണ്ട് എന്നും ബാഴ്സലോണയിൽ ഇത്ര നാളും കളിച്ചതിലും ഇവിടെ നേടിയ കിരീടങ്ങളിലും താൻ സന്തോഷവാനാണെന്നും മെസ്സി പറഞ്ഞു. ഇന്ന് ബാഴ്സലോണയോട് ഔദ്യോഗികമായി യാത്ര പറഞ്ഞ മെസ്സി വരും ദിവസങ്ങളിൽ പി എസ് ജിയുമായി കരാർ ഒപ്പുവെക്കുൻ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മെസ്സി നാളെ പാരീസിലേക്ക് യാത്ര തിരിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്.