ഇന്റർ മിലാൻ എല്ലാവരെയും വിൽക്കുന്നു, ലൗട്ടാരോ മാർട്ടിനെസും ക്ലബ് വിടുന്നു

Img 20210808 171959

സീരി എ ചാമ്പ്യന്മാരായ ഇന്റർ മിലാൻ സൂപ്പർ താരങ്ങളെ വിൽക്കുന്നത് തുടരുകയാണ്. ലുകാകുവിൻ പിന്നാലെ സഹ സ്ട്രൈക്കറായ ലൗട്ടാരോ മാർട്ടിനെസും ല്ലബ് വിടുകയാണെന്നാണ് സൂചനകൾ. ലൗട്ടാരോയെ സ്പർസ് സ്വന്തമാക്കുന്നതിന് അടുത്ത് എത്തിയതായി സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. വൻ തുകയ്ക്ക് ആകും ലൗട്ടാരോ സ്പർസിലേക്ക് എത്തുന്നത്. ലൗട്ടാരോയുടെ സ്പർസിലേക്കുള്ള വരവ് ഹാരി കെയ്ൻ ക്ലബ് വിടും എന്നും ഉറപ്പാക്കും.

ഇന്റർ മിലാൻ വാഗ്ദാനം ചെയ്ത കരാർ നിരസിച്ചാണ് ലൗട്ടാരോ മാർട്ടിനെസ് ക്ലബ് വിടുന്നത്. ഇതിനകം ഹകീമിയെ വിറ്റ ഇന്റർ മിലാൻ ലുകാകുവിനെ ചെൽസിക്ക് വിക്കുന്നതിന് തൊട്ടടുത്തുമാണ്. 24കാരൻ കഴിഞ്ഞ മൂന്ന് സീസണിലും ഇന്ററിനായി തകർപ്പൻ പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു. 2018ൽ റേസിംഗ് ക്ലബിൽ നിന്നായുരുന്നു താരം ഇന്ററിലേക്ക് എത്തിയത്. ഇന്റർ മിലാനു വേണ്ടി നൂറിലധികം മത്സരങ്ങൾ ലൗട്ടാരോ കളിച്ചിട്ടുണ്ട്.

Previous articleപി എസ് ജിയിലേക്ക് പോകാൻ സാധ്യത ഉണ്ടെന്ന് മെസ്സി
Next articleമെസ്സിക്ക് നാളെ പാരീസിൽ മെഡിക്കൽ