പിക്വെയുടെ തിരിച്ചുവരവ് വൈകും

Img 20201122 161942
Credit: Twitter

ബാഴ്സലോണ സെന്റർ ബാക്കായ പികെയുടെ തിരിച്ചുവരവ് വൈകും. താരം നാളെ നടക്കുന്ന വല്ലഡോയിഡിന് എതിരായ മത്സരത്തിൽ കളിക്കും എന്നാണ് കരുതിയിരുന്നത്. എന്നാൽ പികെയ്ക്ക് പരിശീലനത്തിന് ഇടയിൽ വീണ്ടും വേദന അനുഭവപ്പെട്ടു. അതുകൊണ്ട് ഒരാഴ്ച കൂടെ പികെപ് പുറത്തിരുന്നേക്കും എന്നാണ് റിപ്പോർട്ടുകൾ. ഈ സീസണിൽ വളരെയധികം മത്സരങ്ങൾ ഇതിനകം തന്നെ പികെയ്ക്ക് നഷ്ടമായിട്ടുണ്ട്.

ഇപ്പോൾ എൽ ക്ലാസികോയ്ക്ക് മുന്നെ എങ്കിലും തിരികെ വരാൻ ആണ് പികെ ആഗ്രഹിക്കുന്നത്. ഏപ്രിൽ 10നാണ് എൽ ക്ലാസികോ നടക്കുന്നത്. പികെ കളിക്കില്ലേലും നാളെ സെർജി റൊബേർടോ ബാഴ്സലോണക്ക് വേണ്ടി കളിക്കും. സീസൺ തുടക്കത്തിൽ പരിക്കേറ്റ് പുറത്തായ താരമാണ് സെർജി റൊബേർടോ.