പിക്വേക്ക് പകരക്കാരനെ എത്തിക്കാൻ ബാഴ്സലോണ

ജെറാർഡ് പിക്വേയുടെ അപ്രതീക്ഷിത വിരമിക്കൽ ബാഴ്സലോണക്ക് നൽകുന്നത് പുതിയ സാധ്യതകൾ. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ഒരു പുതിയ സെൻട്രൽ ഡിഫണ്ടറെ ടീമിൽ എത്തിക്കാൻ ആണ് ടീമിന്റെ നീക്കം. വിരമിച്ചതിന് പിറമേ ടീമിൽ നിന്നും ലഭിക്കാനുള്ള സാലറി കൂടി പിക്വേ വേണ്ടെന്ന് വെച്ചത് ബാഴ്‍സക്ക് വലിയ ആശ്വാസമാണ് നൽകുക. ഏകദേശം മുപ്പത് മില്യൺ യൂറോയോളമാണ് താരം വേണ്ടെന്ന് വെച്ചിരിക്കുന്നത്.

Picsart ബാഴ്സലോണ 08 503

റൈറ്റ് ബാക്ക് സ്ഥാനത്തേക്ക് ഒരു താരവും ബെർണാഡോ സിൽവയും അടക്കം നേരത്തെ ബാഴ്‌സയുടെ ലിസ്റ്റിൽ ഉണ്ടെങ്കിലും സെന്റർ ബാക്ക് സ്ഥാനത്തേക്ക് ഒരു താരത്തെ തന്നെ ആവും നിലവിലെ സാഹചര്യത്തിൽ ബാഴ്‌സയുടെ മുൻഗണന. കഴിഞ്ഞ ദിവസം സംസാരിച്ച കോച്ച് സാവിയും ഇത് തന്നെ ഉറപ്പിച്ചു പറഞ്ഞതോടെ ഈ താരം ആരാവും എന്നത് മാത്രമാണ് അറിയാനുള്ളത്.

നേരത്തെ ചർച്ചകൾ നടത്തിയിട്ടുള്ള അത്ലറ്റിക് ബിൽബാവോ താരം ഇനിഗോ മാർട്ടിനസ് തന്നെ ആവും ബാഴ്‌സ ലക്ഷ്യമിടുന്ന താരം എന്നാണ് സൂചനകൾ. എന്നാൽ കുറഞ്ഞ തുകക്ക് ലഭിച്ചാൽ മാത്രമേ താരത്തെ ബാഴ്‌സ സൈൻ ചെയ്യൂ. അല്ലാത്ത പക്ഷം സീസണിന്റെ അവസാനം താരം ഫ്രീ ഏജന്റ് ആയി വരുന്നതിന് കാത്തിരിക്കാൻ ആവും തീരുമാനം. എങ്കിൽ ജനുവരിയിൽ മറ്റൊരു താരത്തെ എത്തിക്കാൻ ബാഴ്‌സലോണ ശ്രമിച്ചേക്കും