പൈസ എറിഞ്ഞ് ടീം ഉണ്ടാക്കുന്ന ക്ലബല്ല കേരള ബ്ലാസ്റ്റേഴ്സ്, യുവതാരങ്ങളെ വളർത്താൻ ആണ് ക്ലബ് ശ്രമിക്കുന്നത്” – ഇവാൻ

Picsart 22 11 06 02 53 56 600

കേരള ബ്ലാസ്റ്റേഴ്സ് എന്നും യുവ ഇന്ത്യൻ താരങ്ങളെ വളർത്താൻ ശ്രമിക്കും എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. എന്നും യുവതാരങ്ങൾക്ക് അവസരം കൊടുക്കാൻ താൻ ശ്രമിക്കാറുണ്ട്. വലിയ ഭാവിയുണ്ടെന്ന് തോന്നുന്ന ടാലന്റുകൾക്ക് തുടർന്നും അവസരം നൽകും എന്ന് ഇവാൻ പറഞ്ഞു. നിങ്ങൾക്ക് ഒരു ക്ലബിൽ രണ്ട് രീതിയിൽ പ്രവർത്തിക്കാം. ഒന്ന് ബഡ്ജറ്റ് ഇറക്കി ധാരാളം പണം ചിലവഴിച്ച് ടീമിനെ ഉണ്ടാക്കികൊണ്ടേയിരിക്കാം. അല്ലായെങ്കിൽ യുവതാരങ്ങളെ വളർത്തിൽ നല്ല ടീമുകൾ ഉണ്ടാക്കാം. ഇവാൻ പറയുന്നു

കേരള ബ്ലാസ്റ്റേഴ്സ് 22 11 05 22 48 29 592

കേരള ബ്ലാസ്റ്റേഴ്സിൽ ഞങ്ങൾ യുവതാരങ്ങളെ വളർത്താൻ ആണ് ശ്രമിക്കുന്നത്. നമ്മൾ അതുപോലൊരു ക്ലബാണ്. കേരള സംസ്ഥാനത്തിൽ ഞങ്ങൾ വിശ്വസിക്കുന്നുണ്ട്. കേരളത്തിലെ യുവതാരങ്ങളെ വളർത്തി കൊണ്ട് വന്ന് ബ്ലാസ്റ്റേഴ്സിനും ഇന്ത്യം ടീമിനും ശക്തിപകരുന്നവരായി അവരെ മാറ്റാൻ ക്ലബിനാകും. അതുപോലെ പ്രവർത്തിക്കാൻ ആണ് താനും ക്ലബും ആഗ്രഹിക്കുന്നത്. ഇവാൻ പറഞ്ഞു.

എല്ലാ ക്ലബുകളും ഇതുപോലെ യുവതാരങ്ങളെ വളർത്തുന്നതിന് പ്രാധാന്യം നൽകിയാൽ കുറച്ച് വർഷങ്ങൾക്ക് അപ്പുറം ഇന്ത്യക്ക് ഒരുപാട് നല്ല താരങ്ങളെ ലഭിക്കും എന്നും ഇവാൻ പറഞ്ഞു.