ലോകത്തിലെ മികച്ച മൂന്ന് താരങ്ങളിൽ ഒരാൾ നെയ്മറെന്ന് സെർജിയോ റാമോസ്

- Advertisement -

ലോകത്തിലെ മികച്ച മൂന്ന് താരങ്ങളിൽ ഒരാൾ പി.എസ്.ജി താരം നെയ്മർ ആണെന്ന് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ്. പി.എസ്.ജിയിൽ നിന്ന് ഈ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മർ വിട്ടുപോവുമെന്ന വർത്തകൾക്കിടയിലാണ് റയൽ മാഡ്രിഡ് ക്യാപ്റ്റന്റെ പ്രതികരണം. നെയ്മറിനെ സ്വന്തമാക്കാനായി ബാഴ്‌സലോണ ശ്രമിക്കുന്നതിനിടെ റയൽ മാഡ്രിഡും നെയ്മറിന് പിന്നാലെയുണ്ടെന്ന് വാർത്തകൾ ഉണ്ടായിരുന്നു.

നെയ്മർ ഒരു മികച്ച താരമാണെന്നും നിലവിൽ കളിക്കുന്ന താരങ്ങളിൽ ഏറ്റവും മികച്ച മൂന്ന് പേരിൽ ഒരാളാണ് നെയ്മറെന്നും റാമോസ് പറഞ്ഞു. അതെ സമയം പുതിയ കളിക്കാരെ സ്വന്തമാക്കുന്നതിനെ പറ്റി പറയുന്നത് നിലവിലെ ടീമിന്റെ അപമാനിക്കുന്നതിന് തുല്യമാണെന്നും റാമോസ് പറഞ്ഞു.  കൂടാതെ ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീം വിട്ടുപോവുമെന്ന് കരുതപ്പെടുന്ന ഗോൾ കീപ്പർ കെയ്‌ലോർ നവാസ് റയൽ മാഡ്രിഡിൽ തന്നെ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും റാമോസ് പറഞ്ഞു.

റയൽ മാഡ്രിഡിന്റെ റയൽ വയ്യഡോളിഡിനെതിരായ മത്സരത്തിന് ശേഷം പത്രക്കാരുമായി സംസാരിക്കുകയായിരുന്നു റാമോസ്. മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ റയൽ മാഡ്രിഡ് സമനിലയിൽ കുടുങ്ങിയിരുന്നു.

Advertisement