ഇരട്ട ഗോളുമായി നെയ്മർ തിളങ്ങുന്നു, വീണ്ടും പി എസ് ജി അഞ്ചടിച്ചു

ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് മറ്റൊരു വലിയ വിജയം. ഇന്ന് പാരീസിൽ നടന്ന മത്സരത്തിൽ മോണ്ടൊപിയെയെ നേരിട്ട പി എസ് ജി രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് നേടിയത്. കഴിഞ്ഞ കളിയിൽ ഒരു ഗോളും ഹാട്രിക്ക് അസിസ്റ്റും നൽകിയ നെയ്മർ ഇന്ന് ഇരട്ട ഗോളുകളുമായി തിളങ്ങി. കഴിഞ്ഞ മത്സരത്തിൽ ഇല്ലാതിരുന്ന എമ്പപ്പെയും ഇന്ന് ടീമിൽ ഉണ്ടായിരുന്നു.

ഇന്ന് 23ആം മിനുട്ടിൽ എമ്പപ്പെയ്ക്ക് പി എസ് ജിയെ മുന്നിൽ എത്തിക്കാൻ ഒരു അവസരം ലഭിച്ചു. പക്ഷെ അദ്ദേഹത്തിന് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. പിന്നീട് 39ആം മിനുട്ടിൽ സെൽഫ് ഗോളിലൂടെ ആണ് പി എസ് ജി മുന്നിൽ എത്തിയത്. 43ആം മിനുട്ടിൽ പി എസ് ജിക്ക് വീണ്ടും പെനാൾട്ടി ലഭിച്ചു. ഇത്തവണ നെയ്മർ ആണ് കിക്ക് എടുത്തത്. അദ്ദേഹം ഗോൾ നേടുകയും ചെയ്തു.
20220814 012138
രണ്ടാം പകുതിയുടെ തുടക്കത്തിലും നെയ്മർ ഗോൾ നേടി. 69ആം മിനുട്ടിൽ എമ്പപ്പെയും കൂടെ ഗോൾ നേടിയതോടെ പി എസ് ജിയുടെ ഗോൾ എണ്ണം നാലായി.85ആം മിനുട്ടിൽ നെയ്മറിന്റെ ഹാട്രിക്ക് ഗോൾ വന്നു എങ്കിലും ഗോൾ നിഷേധിക്കപ്പെട്ടു. അവസാനം റെനാറ്റോ സാഞ്ചസിന്റെ വക അഞ്ചാം ഗോൾ വന്നതോടെ പി എസ് ജി വിജയം പൂർത്തിയായി. പി എസ് ജി ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നായി 10 ഗോളുകൾ ആണ് അടിച്ചത്.

Story Highlight: Neymar brace PSG Scored another 5