പെനാൽട്ടി പാഴാക്കി അലക്സാണ്ടർ മിട്രോവിച്, വോൾവ്സ് ഫുൾഹാം മത്സരം സമനിലയിൽ

Wasim Akram

Screenshot 20220814 020840 01
Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഫുൾഹാമിനു സമനില. ഇത്തവണ വോൾവ്സിനോട് ഗോൾ രഹിത സമനില ആണ് അവർ വഴങ്ങിയത്. മത്സരത്തിൽ കൂടുതൽ സമയം പന്ത് കൈവശം വച്ചത് വോൾവ്സ് ആയിരുന്നു എങ്കിലും അവസരങ്ങൾ അധികം തുറന്നത് ഫുൾഹാം ആയിരുന്നു.

കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിന് എതിരെ ഇരട്ടഗോളുകൾ നേടിയ മിട്രോവിച് 81 മത്തെ മിനിറ്റിൽ പെനാൽട്ടി പാഴാക്കിയത് ഫുൾഹാമിനു തിരിച്ചടിയായി. ഡകോർഡോവ റീഡ് നേടിയ പെനാൽട്ടി എടുത്ത മിട്രോവിച്ചിന്റെ ഷോട്ട് വോൾവ്സ് ഗോൾ കീപ്പർ ജോസെ സാ തടയുക ആയിരുന്നു. ഈ സീസണിൽ വോൾവ്സിന്റെ ആദ്യ പോയിന്റ് ആണ് ഇത്. അതേസമയം രണ്ടാം മത്സരത്തിലും സമനില വഴങ്ങിയ ഫുൾഹാമിനു പക്ഷെ കഴിഞ്ഞ 12 കളികളിൽ ആയി പ്രീമിയർ ലീഗിൽ ജയിക്കാൻ ആയില്ല എന്ന റെക്കോർഡ് തിരുത്താൻ ആയില്ല.

Story Highlight : Mitrovic wasted penalty and Wolves Fulham match ended in goalless draw in premier league.