“2019ൽ നെയ്മർ ബാഴ്‌സലോണയിൽ എത്തേണ്ടതായിരുന്നു”

Neymar Cropped Neymar Cropped Ezapn6kdjv8e1xvmej9wu8i37
- Advertisement -

പി.എസ്.ജി സൂപ്പർ താരം നെയ്മർ 2019ൽ ബാഴ്‌സലോണയിൽ തിരിച്ചെത്തേണ്ടതായിരുന്നെന്ന് നെയ്മറിന്റെ മുൻ ഏജന്റും ബാഴ്‌സലോണയിൽ ടെക്നിക്കൽ സെക്രട്ടറിയേറ്റുമായിരുന്ന ആന്ദ്രേ കറി. ബാഴ്‌സലോണ 2019 ട്രാൻസ്ഫർ വിൻഡോയിൽ അത്ലറ്റികോ മാഡ്രിഡിൽ നിന്ന് അന്റോണിയോ ഗ്രീസ്മാനെ സ്വന്തമാക്കിയത് കൂടുതൽ പണം ചിലവഴിക്കുന്നതിൽ നിന്ന് ബാഴ്‌സലോണയെ തടഞ്ഞെന്നും ആന്ദ്രേ കറി വെളിപ്പെടുത്തി.

നെയ്മറിനെ വിട്ടുനിൽക്കാൻ പി.എസ്.ജി 150 മില്യൺ യൂറോയും കൂടാതെ ഇവാൻ റാകിറ്റിച്ചിനെയും ജീൻ ക്ലാർ ടോഡിബോയെയും തിരിച്ചു പി.എസ്.ജിക്ക് നൽകാനും ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഔസേമനെ ഡെംബലെയെ ലോണിൽ വിട്ടുകിട്ടാനും പി.എസ്.ജി ശ്രമം നടത്തിയിരുന്നു. എന്നാൽ ബാഴ്‌സലോണ 120 മില്യൺ മാത്രമേ നൽകു എന്ന് പറഞ്ഞതോടെ ട്രാൻസ്ഫർ നടക്കാതെ പോയെന്നും ആന്ദ്രേ കറി പറഞ്ഞു.

Advertisement