ലോകത്തെ ഒരു ക്ലബിനും ലയണൽ മെസ്സിയെ ഇപ്പോൾ സൈൻ ചെയ്യാൻ ആകില്ല എന്ന് ലലിഗ പ്രസിഡന്റ് തെബാസ്. ബാഴ്സലോണയിൽ മെസ്സി പുതിയ കരാർ ഒപ്പുവെക്കണം എങ്കിൽ തന്നെ അദ്ദേഹം വേതനം കുറക്കേണ്ടി വരും. തെബസ് പറയുന്നു. മുൻ വ്യവസ്ഥകൾ അനുസരിച്ച് ഒരു കരാർ സൈൻ ചെയ്യാൻ ഇനി കഴിയുകയേ ഇല്ല എന്നും അദ്ദേഹം പറഞ്ഞു.
ഒരു യൂറോപ്യൻ ക്ലബിനും മെസ്സിയുടെ കരാർ തുക നൽകാൻ കഴിയുമെന്ന് താൻ കരുതുന്നില്ല. എന്നും തെബാസ് പറഞ്ഞു. “മാഞ്ചസ്റ്റർ സിറ്റിക്ക് 270 മില്യൺ ഡോളർ ഈ കൊറോണ കാലത്തിൽ നഷ്ടമായി, അതിനാൽ അവർ മെസ്സിയെ സൈൻ ചെയ്യുന്നത് പോലും പരിഗണിക്കില്ല. പിഎസ്ജിക്കും നഷ്ടമുണ്ടായി, അതിനാൽ അവർക്കും മെസ്സിയെ സ്വന്തമാക്കുന്നത് പരിഗണിക്കാൻ കഴിയില്ല” അദ്ദേഹം പറഞ്ഞു.
ഇവർ എന്നിട്ടും സൈൻ ചെയ്യുകയാണെങ്കിൽ, അത് സാമ്പത്തിക തിരുമറി ആയിരിക്കും. സാമ്പത്തിക അഴിമതികൾ ഫുട്ബോളിനെ നശിപ്പിക്കുന്നു. തെബസ് പറയുന്നു. ഇത് യഥാർത്ഥ പണമല്ല, ഇത് ക്ലബ്ബുകൾ ഫുട്ബോൾ കളിച്ച് സൃഷ്ടിച്ചതല്ല. ഫുട്ബോളിന് പുറത്തുള്ള പണം ഫുട്ബോളിനെ നശിപ്പിക്കുന്നു. തെബസ് പറഞ്ഞു