എളുപ്പമുള്ള ഫിക്സച്ചറാണ് ലഭിച്ചിരിക്കുന്നത്, എന്നാൽ കാര്യങ്ങള്‍ അത്ര എളുപ്പമായേക്കില്ല – പിവി സിന്ധു

Pvsindhu

ഒളിമ്പിക്സിന്റെ ബാഡ്മിന്റൺ ഫിക്സ്ച്ചറിൽ മികച്ച ഡ്രോ ആണ് പിവി സിന്ധുവിന് ലഭിച്ചിരിക്കുന്നത്. എന്നാൽ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് സിന്ധു തന്നെ പറയുന്നത്. വനിത സിംഗിള്‍സ് ഇവന്റിൽ ഗ്രൂപ്പ് ജെയിൽ ഉള്ള സിന്ധുവിനൊപ്പം ഹോങ്കോംഗിന്റെ ചെംഗ് ഗാന്‍ യി(34ാം റാങ്ക്) ഇസ്രായേലിന്റെ കസേനിയ പോളികാര്‍പോവയും(58ാം റാങ്ക്) എന്നിവരാണുള്ളത്.

എളുപ്പമുള്ള ഫിക്സ്ച്ചറാണെങ്കിലും ഒളിമ്പിക്സിൽ താന്‍ ഏറ്റവും മുന്തിയ കളി കളിച്ചാലെ മെഡൽ സാധ്യതയുള്ളുവെന്നും സിന്ധു കൂട്ടിചേര്‍ത്തു. ഒളിമ്പിക്സിൽ എല്ലാ താരങ്ങളും മികച്ച ഫോമിലായിരിക്കുമെന്നും കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നും സിന്ധു അറിയിച്ചു. തനിക്ക് മുമ്പ് ഇവരുമായി വിജയം നേടുവാനായി എന്നത് ശരിയാണെങ്കിലും ഒളിമ്പിക്സിൽ ഏറ്റുമുട്ടുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാകുമെന്നും സിന്ധു അറിയിച്ചു.

Previous article“മെസ്സിയെ സൈൻ ചെയ്യണം എങ്കിൽ പി എസ് ജിയും മാഞ്ചസ്റ്റർ സിറ്റിയും അഴിമതി നടത്തേണ്ടി വരും”
Next articleഔദ്യോഗിക അറിയിപ്പെത്തി, ഇന്ത്യയുടെ ശ്രീലങ്കന്‍ പരമ്പര ആരംഭിക്കുക ജൂലൈ 18ന്