മെസ്സി മായാജാലം, മൂന്ന് ഗോളുകൾ രണ്ട് അസിസ്റ്റ്!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗയിൽ ഇന്ന് കണ്ടത് മെസ്സി മായാജാലം ആയിരുന്നു. ഈ താരത്തിന്റെ അത്ഭുതം ഒരിക്കലും തീർന്നു പോകില്ല എന്ന് തോന്നിപ്പിക്കുന്ന പ്രകടനത്തിന്റെ മികവിൽ ലെവന്റെയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ബാഴ്സലോണ നേടിയത്. ബാഴ്സലോണ നേടിയ അഞ്ചു ഗോളുകളിലും മെസ്സിയുടെ പങ്ക് ഉണ്ടായിരുന്നു. മൂന്ന് ഗോളുകൾ നേടിയ മെസ്സി രണ്ട് അസിസ്റ്റും ഇന്ന് സ്വന്തമാക്കി.

43, 47, 60 മിനുട്ടുകളിൽ ആയിരുൻഉ മെസ്സിയുടെ ഗോളുകൾ. ഈ ഗോളുകളോടെ മെസ്സിക്ക് ലീഗിൽ 13 ഗോളുകൾ ആയി. യൂറോപ്പിലെ മികച്ച് അഞ്ചു ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ ഈ സീസണിൽ നേടിയത് മെസ്സിയാണ്. സുവാരസും പികെയുമാണ് കളിയിലെ മറ്റു സ്കോറേഴ്സ്. രണ്ട് ഗോളുകളും മെസ്സി അസിസ്റ്റിൽ നിന്ന് തന്നെ. ലീഗിലെ അസിസ്റ്റിന്റെ എണ്ണം മെസ്സി 10 ആക്കി ഉയർത്തുകയും ചെയ്തു.

കഴിഞ്ഞ സീസണിൽ ലെവന്റെയ്ക്ക് എതിരെ ബാഴ്സലോണ പരാജയപ്പെട്ടിരുന്നു. ഇന്നത്തെ ജയം ബാഴ്സയുടെ ഒന്നാം സ്ഥാനം ഉറപ്പിച്ചു. 16 മത്സരങ്ങളിൽ 34 പോയന്റാണ് ബാഴ്സക്ക് ഇപ്പോൾ ഉള്ളത്.