എടത്തുനാട്ടുകരയിലും കുപ്പൂത്തും ഇന്ന് സെമി പോരാട്ടങ്ങൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവൻസിൽ ഇന്ന് അഞ്ച് മത്സരങ്ങൾ നടക്കും. പ്രധാന മത്സരങ്ങൾ നടക്കുന്ന എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിലും കുപ്പൂത്ത് സെവൻസിലുമാണ്. എടത്തനാട്ടുകര സെമി ലീഗിൽ ഇന്ന് ഫിഫാ മഞ്ചേരിയും സബാൻ കോട്ടക്കലുമാണ് ഏറ്റുമുട്ടുന്നത് . രാത്രി 8 മണിക്കാണ് മത്സരം നടക്കുക. അവസാന മൂന്ന് മത്സരങ്ങളിലും ജയമില്ലാതെ ആണ് ഫിഫ വരുന്നത്. അഞ്ചു തുടർജയങ്ങളുമായാണ് സബാൻ ഇന്ന് ഇറങ്ങുന്നത്. സെമി ലീഗിൽ ഫിഫയ്ക്ക് ഒരു സമനില ആണ് ഇപ്പോൾ ഉള്ളത്. സബാൻ സെമി ലീഗിലെ ആദ്യ മത്സരത്തിൽ വിജയിച്ചിരുന്നു.

കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടക്കുന്ന സെമിയിൽ അൽ മദീന ചെർപ്പുളശ്ശേരി ഉഷാ തൃശ്ശൂരിനെ നേരിടും. ഇന്നലെ ഹണ്ടേഴ്സ് കൂത്തുപറമ്പിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാകും മദീന ഇറങ്ങുന്നത്. ഉഷ അവസാന മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടിനെയും തോൽപ്പിച്ചിരുന്നു.

ഫിക്സ്ചറുകൾ;

വലിയലുക്കൽ:
ബെയ്സ് പെരുമ്പാവൂർ vs സോക്കർ ഷൊർണ്ണൂർ

നീലേശ്വരം:
ജിംഖാന തൃശ്ശൂർ vs ടൗൺ എഫ് സി തൃക്കരിപ്പൂർ

മമ്പാട്:

കെ എഫ് സി കാളികാവ് vs ലിൻഷ മണ്ണാർക്കാട്
എടത്തനാട്ടുകര:

ഫിഫ മഞ്ചേരി vs സബാൻ കോട്ടക്കൽ

കുപ്പൂത്ത്;
അൽ മദീന vs ഉഷാ തൃശ്ശൂർ