മെസ്സി ലാലിഗയിലെ നവംബറിലെ താരം

നവംബർ മാസത്തിലെ ലാലിഗയിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം മെസ്സി സ്വന്തമാക്കി. നവംബർ മാസത്തിലെ ഗംഭീര പ്രകടനം ആണ് മെസ്സിയെ പുരസ്കാരത്തിന് അർഹനാക്കിയത്. നവംബർ മാസത്തിൽ നാലു ഗോളുകളും ഒരു അസിസ്റ്റും മെസ്സി സ്വന്തമാക്കിയിരുന്നു. ലെവന്റെയ്ക്ക് എതിരെയും സെൽറ്റയ്ക്ക് എതിരെയും ആയിരുന്നു മെസ്സിയുടെ ഗോളുകൾ.

സെൽറ്റ വീഗോയ്ക്ക് എതിരെ മെസ്സി ഹാട്രിക്ക് ആയിരുന്നു നേടിയത്. ലീഗിൽ ഇതുവരെ 9 ഗോളുകളും 5 അസിസ്റ്റും മെസ്സി ബാഴ്സലോണക്കായി സ്വന്തമാക്കിയിട്ടുണ്ട്. ബാലൻ ഡി ഓർ പുരസ്കാരത്തിന് പിന്നാലെയാണ് മെസ്സിയെ തേടി ഈ പുരക്സാരവും വരുന്നത്.

Previous articleമാർഷ്യൽ മാഞ്ചസ്റ്റർ ഡെർബിയിൽ കളിക്കും
Next articleചുവപ്പ് കാർഡും മറികടന്ന് ഗോകുലത്തിന് വിജയം, ലീഗിൽ ഒന്നാമത്