മാർഷ്യൽ മാഞ്ചസ്റ്റർ ഡെർബിയിൽ കളിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിന് മാഞ്ചസ്റ്റർ ഡെർബിക്ക് മുമ്പ് ആശ്വാസ വാർത്ത. മറ്റന്നാൾ നടക്കുന്ന മാഞ്ചസ്റ്റർ ഡെർബിയിൽ സ്ട്രൈക്കർ ആന്റണി മാർഷ്യൽ കളിക്കും എന്ന് പരിശീലകൻ സോൽഷ്യാർ വ്യക്തമാക്കി‌. പരിക്ക് കാരണം അവസാന മത്സരത്തിൽ ടോട്ടൻഹാമിനെതിരെ മാർഷ്യൽ കളിച്ചിരുന്നില്ല. എന്നാൽ മാർഷ്യൽ ഫിറ്റ്നെസ് വീണ്ടെടുത്തു എന്ന് ഒലെ പറഞ്ഞു.

മാർഷ്യൽ പരിക്ക് മാറി എങ്കിലും ആദ്യ ഇലവനിൽ സിറ്റിക്ക് എതിരെ ഉണ്ടാവില്ല. ബെഞ്ചിൽ നിന്നാകും മാർഷ്യൽ വരിക. മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് ഡെർബി നടക്കുന്നത്. മാർഷ്യക് തിരികെ എത്തും എങ്കിലും പോഗ്ബ ഡെർബിക്കും ഉണ്ടാകില്ല. പോഗ്ബ രണ്ടാഴ്ച കൂടെ പുറത്തിരിക്കും എന്നും ഒലെ പറഞ്ഞു.

Previous articleമുൻ ക്യാപ്റ്റൻ അസ്ഹറുദീന്റെ പേരിൽ ഹൈദരാബാദ് സ്റ്റേഡിയത്തിൽ സ്റ്റാൻഡ്
Next articleമെസ്സി ലാലിഗയിലെ നവംബറിലെ താരം