മെസ്സിയെ നേരിട്ടു കണ്ടു, വിശ്വസിക്കാനാവാതെ രാഹുൽ ദ്രാവിഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മെസ്സിയുടെ ഫുട്ബോൾ കാണാൻ ഇന്നലെ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡ് ക്യാമ്പ്നുവിൽ എത്തി. അത്ലറ്റിക്കോ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള മത്സരമാണ് ദ്രാവിഡ് വീക്ഷിക്കാൻ എത്തിയത്. ബാഴ്സലോണയുടെ പ്രത്യേക അതിഥി ആയായിരുന്നു ദ്രാവിഡ് എത്തിയത്. മെസ്സി കളിക്കുന്നത് നേരിട്ട് കാണാൻ ആവുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു എന്ന് ദ്രാവിഡ് പറഞ്ഞു.

മെസ്സിയുടെ ഫുട്ബോൾ അവിശ്വസിനീയമാണെന്ന് ദ്രാവിഡ് പറഞ്ഞു. പന്ത് ഉള്ളപ്പോൾ മെസ്സി കാണിക്കുന്ന അത്ഭുതങ്ങൾ തങ്ങൾ ടെലിവിഷനിൽ കാണാറുണ്ട് എന്നാണ് നേരിട്ട് കണ്ടപ്പോൾ കാലി പന്തില്ലാത്തപ്പോൾ മെസ്സി കാണിക്കുന്ന മാജിക്കും കണ്ടെന്ന് ദ്രാവിഡ് പറഞ്ഞു. ബാഴ്സലോണ മത്സരങ്ങളുടെ അന്തരീക്ഷം ഇന്ത്യയിൽ ഐ പി എല്ലുകൾക്ക് ഉള്ളത് പോലെ ആണെന്നും ദ്രാവിഡ് പറഞ്ഞു.

ദ്രാവിഡിനെ ആദരിച്ച് ബാഴ്സലോണ ക്ലബ് പ്രസിഡന്റ് ഇന്ത്യൻ ഇതിഹാസത്തിന് പ്രത്യേക ബാഴ്സലോണ ജേഴ്സിയും നൽകി.