ബാലൻ ഡി ഓർ മെസ്സിക്ക് തന്നെയെന്ന് ബാഴ്സലോണ പരിശീലകൻ

Lionel Messi Argentina 1vqb391pcm9yt1shp9k5crl427

ഇത്തവണത്തെ ബാലൻ ഡി ഓർ മെസ്സിക്ക് തന്നെയെന്ന് ബാഴ്സലോണ പരിശീലകൻ റോണാൾഡ് കൂമൻ. മികച്ച ഫുട്ബോൾ സീസണായിരുന്നു മെസ്സിയുടേത്, ബാലൻ ഡി ഓർ നേടാൻ അർഹനും മെസ്സി തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പലപ്പോളും ലോകത്തെ മികച്ച താരം താനാണെന്ന് വിളിച്ചോതുന്ന പ്രകടനമായിരുന്നു മെസ്സിയുടേത്, കോപ അമേരിക്ക ജയിച്ചതിലൂടെ മറ്റൊരു നേട്ടവും മെസ്സി സ്വന്തം പേരിലാക്കി. ഇപ്പോൾ ഏഴാം ബാലൻ ഡി ഓറാണ് മെസ്സിക്കായി കാത്തിരിക്കുന്നത്.

ബാഴ്സലോണക്ക് വേണ്ടി 47‌ കളികളിൽ നിന്നും 38 ഗോളുകളാണ് മെസ്സി അടിച്ച് കൂട്ടിയത്. 14 ഗോളുകൾക്ക് വഴിയൊരുക്കിയ മെസ്സി ബാഴ്സയോടൊപ്പം കോപ ഡെൽ റേ കിരീടവും ഉയർത്തി.2021ൽ ഇതുവരെ രാജ്യത്തിനും ക്ലബിനുമായി 33 ഗോളുകൾ നേടാനും 14 അസിസ്റ്റ് ഒരുക്കാനും മെസ്സിക്ക് ആയിരുന്നു. കോപ അമേരിക്കയിൽ ഗോൾഡൻ ബോളും ടൂർണമെന്റിലെ താരവുമായ മെസ്സി നാല് ഗോളുകൾ അടിക്കുകയും അഞ്ചെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു.