യുവതാരങ്ങൾക്ക് ഗോൾ, വിജയത്തോടെ പ്രീസീസൺ ആരംഭിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

Img 20210718 195804
Credit: Twitter

ഇംഗ്ലീഷ് പ്രീമിയ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയത്തോടെ പ്രീസീസൺ ആരംഭിച്ചു. ഇന്ന് വെയ്ൻ റൂണി പരിശീലിപ്പിക്കുന്ന ഡാർബി കൗണ്ടിയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. പ്രധാന താരങ്ങൾ ഒന്നും ഇല്ലാതെ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങിയത്. ആദ്യ പകുതിയിൽ ഡച്ച് യുവതാരം തഹിത് ചോങിന്റെ ഗോളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തത്‌.

രണ്ടാം പകുതിയിൽ സബ്ബായി എത്തിയ ഉറുഗ്വേ താരം ഫകുണ്ടോ പെലിസ്ട്രി മാഞ്ചസ്റ്റർ യുണൈറ്റഡിനായി രണ്ടാം ഗോളും നേടി. ഗ്രീൻവുഡ്, മാറ്റ, മാറ്റിച്, ടുവൻസബെ, ലിംഗാർഡ്, ടെല്ലസ് എന്നിവർ ഒക്കെ ഇന്ന് യുണൈറ്റഡിനായി കളത്തിൽ ഇറങ്ങി. ഇനി ജൂലൈ 24ന് ക്യു പി ആറിന് എതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത പ്രീസീസൺ മത്സരം.