ബാഴ്‌സയുടെ ആരാധകർക്ക് ആശ്വസിക്കാം, മെസി പരിശീലനത്തിനായി തിരിച്ചെത്തി

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്‌സലോണയുടെ ആരാധകർക്ക് ആശ്വസിക്കാം സൂപ്പർ താരം ലയണൽ മെസി പരിശീലനത്തിനായി തിരിച്ചെത്തി. അപ്രതീക്ഷിതമായിട്ടാണ് സൂപ്പർ താരം പരിശീലനത്തിനിറങ്ങിയ വിവരം ക്ലബ് പുറത്ത് വിട്ടത്. സെവിയ്യക്കെതിരായ മത്സരത്തിനിടെയാണ് പരിക്കേറ്റ് മെസി കളം വിട്ടത്.

ഇന്റർ മിലാനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും എൽ ക്ലാസിക്കോയിലും മെസിക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. ഇന്റർ മിലാനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ രണ്ടാം പാദത്തിൽ മെസി കളത്തിൽ ഇറങ്ങുമെന്നാണ് സൂചനകൾ ലഭിക്കുന്നത്.