മെസ്സി ഇനിയും ഏറെ കാലം ബാഴ്സലോണയിൽ ഉണ്ടാകണം എന്ന് ജോർദി ആൽബ

20210126 113024
- Advertisement -

ലയണൽ മെസ്സി ബാഴ്സലോണ വിടരുത് എന്ന ആഗ്രഹം പങ്കുവെച്ച് ബാഴ്സലോണ ഫുൾബാക്ക് ജോർദി ആൽബ. മെസ്സി ഇനിയും ഏറെ കാലം ബാഴ്സലോണയിൽ നിൽക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് ആൽബ പറഞ്ഞു. മെസ്സി ഉള്ളതാണ് ബാഴ്സലോണ ക്ലബിനും ആരാധകർക്കും ലാലിഗയ്ക്കും ഒക്കെ നല്ലത് എന്ന് ആൽബ പറഞ്ഞു. ഡ്രസിംഗ് റൂമിൽ മെസ്സിയുടെ സാന്നിദ്ധ്യം വളരെ പ്രധാനമുള്ളതാണ് എന്നും ആൽബ പറഞ്ഞു.

മെസ്സി തന്നെ ഏറെ സഹായിച്ചിട്ടുണ്ട് എന്നും ആൽബ പറഞ്ഞു. മെസ്സി ഏറെ വിനയമുള്ള ആളാണ്‌ അദ്ദേഹം തന്റെ ഒരു താരമെന്ന ഏറെ സഹായിച്ചിട്ടുണ്ട്. ആൽബ പറഞ്ഞു. മെസ്സിയുടെ കൂടെ കളിക്കുമ്പോൾ താൻ ഏറെ മെച്ചപ്പെട്ട പ്ലയർ ആണെന്നും ആൽബ പറയുന്നു. മെസ്സിക്ക് പന്ത് കൊണ്ടുത്താൽ ഗോൾ അവസരം ഉണ്ടാകും എന്നു തനിക്ക് അറിയാമെന്നും അങ്ങനെയാണ് നെസ്സിയുമായി നല്ല കൂട്ടുകെട്ട് ഉണ്ടായി വന്നത് എന്നും ആൽബ പറയുന്നു.

Advertisement