ലിംഗാർഡിനെ വെസ്റ്റ് ഹാം സ്വന്തമാക്കും

20210126 111646

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലിംഗാർഡിനെ പ്രീമിയർ ലീഗിലെ തന്നെ മറ്റൊരു ക്ലബായ വെസ്റ്റ് ഹാം സ്വന്തമാക്കും. ഈ ആഴ്ച തന്നെ ട്രാൻസ്ഫർ നടക്കും. ജനുവരി ട്രാൻസ്ഫർ അവസാനിക്കും മുമ്പ് ലിംഗാർഡ് ക്ലബ് വിട്ടേക്കും എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. പോർച്ചുഗീസ് ക്ലബായ പോർട്ടോയും ലിംഗാർഡിനായി രംഗത്ത് ഉണ്ട് എങ്കിലും ലിംഗാർഡ് ഇംഗ്ലണ്ടിൽ തന്നെ നിൽക്കാൻ ആണ് താല്പര്യപ്പെടുന്നത്‌.

ഡേവിഡ് മോയ്സാണ് ലിംഗാർഡിനെ വെസ്റ്റ് ഹാമിൽ എത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ചത്‌. ലോൺ കരാറിൽ ആകും വെസ്റ്റ് ഹാം ലിംഗാർഡിനെ സൈൻ ചെയ്യാൻ സാധ്യത. 28കാരനായ താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇപ്പോൾ മാച്ച് സ്ക്വാഡിൽ പോലും എത്താൻ ആവാതെ നിൽക്കുകയാണ്. ഈ സീസണിൽ ആകെ രണ്ട് മത്സരങ്ങൾ മാത്രമെ ലിങാർഡ് കളിച്ചിട്ടുള്ളൂ.

Previous articleഎ ടി കെയ്ക്ക് എതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
Next articleമെസ്സി ഇനിയും ഏറെ കാലം ബാഴ്സലോണയിൽ ഉണ്ടാകണം എന്ന് ജോർദി ആൽബ