ഇന്നലെ റയൽ സോസിഡാഡിനെതിരായ മത്സരത്തിൽ ലയണൽ മെസ്സിക്ക് ഗോൾ നേടാൻ ആയില്ല എങ്കിലും ജയത്തിൽ പ്രധാന പങ്കുവഹിക്കാൻ ആയിരുന്നു. ഇന്നലത്തെ വിജയത്തോടെ മെസ്സി ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ കാമ്പ്നുവിൽ 300 വിജയങ്ങൾ എന്ന അപൂർവ്വ നേട്ടത്തിൽ എത്തി. 300 വിജയങ്ങൾ നേടിയപ്പോൾ ഈ വിജയങ്ങൾ 219 ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്.
വിജയിച്ച 300 മത്സരങ്ങളിൽ 269 മത്സരങ്ങളിൽ ആദ്യ ഇലവനിൽ തന്നെ മെസ്സി ഉണ്ടായിരിന്നു. ബാക്കി 31 മത്സരങ്ങളിൽ സബ്ബായും താരം എത്തി. ഇനി ഒരു ക്ലബിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന പെലയുടെ റെക്കോർഡ് മറികടക്കാൻ ആണ് മെസ്സി കാത്തു നിൽക്കുന്നത്. ഇനി ഒരു ഗോൾ മാത്രമേ അതിന് വേണ്ടതായുള്ളൂ.








![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)