രണ്ടാം സെഷനില്‍ പുജാരയെ നഷ്ടം, ഇന്ത്യയുടെ പ്രതീക്ഷ കോഹ്‍ലിയില്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അഡിലെയ്ഡ് ടെസ്റ്റിന്റെ ഒന്നാം ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 107/3 എന്ന നിലയിലാണ്. 39 റണ്‍സ് നേടി വിരാട് കോഹ്‍ലിയും 2 റണ്‍സുമയായി അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്. നേരത്തെ ഒന്നാം സെഷനില്‍ ഇന്ത്യ 41/2 എന്ന നിലയിലായിരുന്നു.

68 റണ്‍സ് കൂട്ടുകെട്ടാണ് പുജാരയും കോഹ്‍ലിയും ചേര്‍ന്ന് നേടിയത്. 43 റണ്‍സ് നേടിയ പുജാരയുടെ വിക്കറ്റ് ലയണിനാണ് ലഭിച്ചത്. പാറ്റ് കമ്മിന്‍സിനും മിച്ചല്‍ സ്റ്റാര്‍ക്കിനും ഓരോ വിക്കറ്റ് വീതം ആദ്യ സെഷനില്‍ ലഭിച്ചിരുന്നു.