റയലിന്റെ 19ആം ഗോൾ സ്കോററായി മാഴ്സെല്ലോ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി ഗോളടിക്കുന്ന 19ആം താരമായി മാറി ബ്രസീലിയൻ ഫുൾ ബാക്ക് മാഴ്സല്ലോ. റയലിന്റെ ഗോൾ വേട്ടക്കാരുടെ എണ്ണം അനുദിനം പെരുകുകയാണ്. റയലിന്റെ ഗോൾ കീപ്പർമാരും മിലിറ്റോയും മെൻഡിയും മരിയാനോയും മാത്രമാണ് ഈ സീസണിൽ ഗോളടീക്ക്ക്കാൻ ബാക്കിയുള്ളത്. ബയേണീലേക്ക് ലോണിൽ പോയ ഒഡ്രിയോസോളയും ഈ സീസണിൽ ഗോളടിച്ചിരുന്നില്ല.

18 ഗോളുമായി കെരീം ബെൻസിമയാണ് റയലിന്റെ ഗോൾ വേട്ടക്കാരിൽ മുൻപന്തിയിൽ. 6 ഗോളുമായി റോഡ്രിഗോയും 5 ഗോളുമായി ക്യാപ്റ്റൻ സെർജിയോ റാമോസുമാണുള്ളത്. മാഴ്സല്ലോ ഗോളടിച്ചെങ്കിലും റയൽ സോസിദാദിനോട് 4-3 ന്റെ തോൽവി വഴങ്ങി റയൽ കോപ്പ ഡെൽ റേയിൽ നിന്നും പുറത്തായിരുന്നു.