ലുനിൻ റയൽ മാഡ്രിഡിൽ പുതിയ കരാർ ഒപ്പുവെക്കും

Newsroom

റയൽ മാഡ്രിഡ് അവരുടെ ഇപ്പോഴത്തെ ഒന്നാം നമ്പർ ആയ ആൻഡ്രി ലുനിൻ ക്ലബിൽ കരാർ പുതുക്കും. ലുനിന്റെ കരാർ 2025ൽ അവസാനിക്കാൻ ഇരിക്കുകയാണ്‌. താരത്തിന് മുന്നിൽ റയൽ മാഡ്രിഡ് ഇപ്പോൾ ഒരു ദീർഘകാല കരാർ വെച്ചിരിക്കുകയാണ്. അത് താരം അംഗീകരിക്കുമെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

ലുനിൻ 24 03 31 19 46 58 630

2018-ൽ ആയിരിന്നു ലുനിൽ റയലിൽ എത്തിയത്. അന്ന് മുതൽ കോർതോയുടെ പുറകിൽ ആയിരുന്നു താരം. എന്നാൽ ഈ സീസണിൽ കോർതോ പരിക്കേറ്റ് പുറത്തായപ്പോൾ ലുനിൽ കിട്ടിയ അവസരങ്ങൾ മുതലെടുത്തു. പല വലിയ മത്സരങ്ങളിലും നിർണായക സേവുകൾ നടത്തി റയലിന്റെ രക്ഷകനായി.

ഇനി കോർതോ തിരികെ വന്നാലും ലുനിന് അവസരം ലഭിക്കും എന്നാണ് സൂചനകൾ. 25-കാരൻ ഉക്രൈൻ ദേശീയ ടീം താരം കൂടിയാണ്‌.