ഇന്ന് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഹാർദ്ദികിന്റെ മുംബൈ ഇന്ത്യൻസിനെതിരെ

Newsroom

Picsart 24 03 31 19 03 25 454
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസും തമ്മിൽ ഏറ്റുമുട്ടും. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഇന്ന് മുംബൈ ഇന്ത്യൻസിനെതിരെയും വിജയം തുടരാൻ ആകുമെന്ന് പ്രതീക്ഷയിലാകും ഇറങ്ങുന്നത്.

സഞ്ജു

ഇന്ന് മുംബൈ വാങ്കടെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. വാങ്കടെയിലെ സീസണിലെ ആദ്യ മത്സരമാണ് അതുകൊണ്ടുതന്നെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കാം എന്ന പ്രതീക്ഷയിൽ ആകും ഹാർദ്ദിക്കും സംഘവും. മുംബൈ ഇന്ത്യൻസ് ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. ആ രണ്ട് മത്സരങ്ങളും എവേ മത്സരങ്ങൾ ആയിരുന്നു.

വലിയ സമ്മർദ്ദം ഹാർദിക് പാണ്ടിയയുടെ മുകളിലുണ്ട്. അതുകൊണ്ട് ഇന്ന് വിജയത്തോടെ സമ്മർദ്ദം കുറച്ച് നേരായ പാതയിൽ എത്തുകയാകും ടീമിനെയും ലക്ഷ്യം. ഇന്ന് ടീമിൻറെ ലൈനപ്പിൽ ചില മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മറുവശത്ത് രാജസ്ഥാൻ റോയൽ മികച്ച ഫോമിലാണ് വരുന്നത്. അവർ കളിച്ച ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചിരുന്നു‌. ആദ്യം രണ്ടു മത്സരങ്ങളും അവരുടെ ഹോം ഗ്രൗണ്ട് ആയ ജയ്പൂരിലാണ് നടന്നത്. അവരുടെ ആദ്യ എവേ മത്സരം ആണിത്. ഇന്നും കൂടെ വിജയിച്ചാൽ അവർക്ക് ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് എത്താൻ പറ്റും.

ഓപ്പണർമാരായ ജയ്സ്വാളും ബട്ട്ലറും ഫോമിൽ എത്തുവാൻ ആകും രാജസ്ഥാൻ ആഗ്രഹിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളിൽ രണ്ട് ഓപ്പണർമാരും നിരാശ ആയിരുന്നു നൽകിയിരുന്നത്. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം തൽസമയം സൗജന്യമായി ജിയോ സിനിമയിൽ കാണാനാകും.