ലെങ്ലെറ്റിന്റെ പരിക്ക് മാറി, ചാമ്പ്യൻസ് ലീഗിൽ കളിക്കും

- Advertisement -

ബാഴ്സലോണയുടെ പ്രധാന സെന്റർ ബാക്കായ ലെങ്ലെറ്റ് പരിക്ക് മാറി എത്തി. ലാ ലീഗയിലെ അവസാന മത്സരം കളിക്കുന്നതിനിടയിലായിരുന്നു ലെങ്ലെറ്റിന് പരിക്കേറ്റത്. താരത്തിന് ഗ്രോയിൻ ഇഞ്ച്വറിയായിരുന്നു. എന്നാൽ പരിക്ക് മാറിയ താരം ഇപ്പോൾ ടീമിനൊപ്പം പരിശീലനം തുടങ്ങിയിട്ടുണ്ട്. ഇതോടെ നാപോളിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ലെങ്ലെറ്റ് ഉണ്ടാകും എന്ന് ഉറപ്പായി.

ലെങ്ലെറ്റ് ഇല്ലായെങ്കിൽ ബാഴ്സലോണക്ക് അത് വലിയ പ്രതിസന്ധി ആയി മാറിയേനെ. ലാലിഗ കിരീടം നഷ്ടപ്പെട്ടതോടെ വലിയ സമ്മർദ്ദത്തിലുള്ള ബാഴ്സലോണ നാപോളിയെ മറികടന്ന ക്വാർട്ടർ ഫൈനലിൽ എങ്കിലും എത്താൻ ശ്രമിക്കുകയാണ് ഇപ്പോൾ. ലെങ്ലെറ്റ് മാത്രമല്ല ചെറിയ പരിക്ക് ഉണ്ടായിരുന്ന ഗ്രീസ്മനും പരിക്ക് മാറി എത്തിയിട്ടുണ്ട്.

Advertisement