സ്മാളിംഗ് റോമയ്ക്ക് വേണ്ടി യൂറോപ്പ ലീഗ് കളിക്കില്ല, മാഞ്ചസ്റ്ററിലേക്ക് തിരികെ വരുന്നു

- Advertisement -

ഇംഗ്ലീഷ് സെന്റർ ബാക്ക് ക്രിസ് സ്മാളിംഗിനെ നിലനിർത്താനുള്ള സമയം അവസാനിച്ചിട്ടും റോമയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ധാരണകളിൽ ഒന്നും എത്തിയില്ല. അതുകൊണ്ട് തന്നെ സ്മാളിംഗ് തിരികെ മാഞ്ചെസ്റ്ററിലേക്ക് വരും. റോമയ്ക്ക് ഒപ്പം യൂറോപ്പ ലീഗ് കളിക്കും സ്മാളിങ് എന്നാണ് കരുതിയിരുന്നത് എങ്കിലും ഇനി അതിന് സാധ്യതയില്ല. തിരിച്ചെത്തുന്ന സ്മാളിംഗിന് മാഞ്ചസ്റ്റർ യുണൈറ്റഡിനായും യൂറോപ്പ ലീഗിൽ കളിക്കാൻ ആകില്ല.

പ്രതിരോധ നിരയിലെ പ്രധാന താരമായി മാറിയ സ്മാളിങിന്റെ അഭാവം ഫൊൻസെകയുടെ റോമയുടെ ടീമിന് വലിയ തിരിച്ചടിയാകും. മാഞ്ചസ്റ്റർ യുണൈറ്റഡ് ആവശ്യപ്പെട്ട 15 മില്യൺ നൽകാൻ റോമ തയ്യാറാകാത്തത് ആണ് ഇരു ക്ലബുകളും തമ്മിൽ ധാരണയിൽ എത്താതിരിക്കാൻ കാരണം. താരത്തെ ഒരു വർഷം കൂടെ റോമ ലോണിൽ നിലനിർത്താൻ ആയിരുന്നു റോമ ശ്രമിച്ചത്. എന്നാൽ ലോണിന് നൽകണമെങ്കിൽ അത് കഴിഞ്ഞുള്ള വർഷം എന്തായാലും സ്മാളിംഗിനെ വാങ്ങും എന്ന് റോമ ഉറപ്പ് നക്കേണ്ടതുണ്ട് എന്ന് യുണൈറ്റഡ് അറിയിച്ചു.

ഇത് സംബന്ധിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡും റോമയുമായി ഇനി ചർച്ചകൾ നടക്കാൻ സാധ്യത്യുണ്ട്. സ്മാളിങിനായി ഇറ്റലിയിൽ നിന്ന് മറ്റു ക്ലബുകളും മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമീപിച്ചിട്ടുണ്ട്.

Advertisement