മുൻ മാനേജ്മെന്റ് ചില താരങ്ങളുമായി ഉണ്ടാക്കിയ കരാറിലെ വഴി വിട്ട നടപടികൾ കണ്ടെത്തി ബാഴ്സലോണ. നിലവിലെ മാനേജ്മെന്റ് നിയമിച്ച അഭിഭാഷകരാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഡിയോങ്, ലെങ്ലെ, ടെർ സ്റ്റഗൻ, പിക്വേ എന്നിവരുമായി മുൻപ് നടത്തിയ കരാർ പുതുക്കൽ നടപടികളാണ് ക്ലബ്ബിന് ബാധ്യതയായിക്കൊണ്ടിരിക്കുന്നത്. 2020 ഒക്ടോബറിലാണ് ഈ കരാർ പുതുക്കൽ നടന്നത്.
കൊറോണ സാചര്യത്തിൽ ക്ലബ്ബിന്റെ വരുമാനത്തിൽ വൻ തിരിച്ചടി നേരിട്ടപ്പോഴാണ് ബാർതോമേയു നയിച്ച ബോർഡ് താരങ്ങളുമായി പുതിയ കരാറിൽ ഏർപ്പെടാൻ നിർബന്ധിതരായത്. സീസണിൽ നേടുന്ന സാലറിയിൽ കുറവ് വരുത്താൻ ഉദ്ദേശിച്ചയിരുന്നു പുതിയ കരാർ. എന്നാൽ പിന്നീട് സാലറി വർദ്ധിപ്പിക്കുന്ന രീതിയിൽ ആയിരുന്നു കരാർ പുതുക്കൽ നടന്നത്. ഇതോടെ ആ 2020-21 സീസണിൽ ഏകദേശം 16 മില്യണിൽ കൂടുതൽ യൂറോ ലഭിക്കാൻ ആയിരുന്നു ബോർഡിന്റെ ലക്ഷ്യം. എന്നാൽ നിലവിൽ ടീം കണ്ടെത്തിയത് അനുസരിച്ച് ഈ നടപടി പിന്നീട് ടീമിന് വൻ ബാധ്യത വരുത്തി വെക്കാൻ ഇടയായി. ഏകദേശം മൂന്നൂറ് മില്യണിൽ കൂടുതൽ തുക തുടർന്നുള്ള സീസണുകളിൽ സാലറി ഇനത്തിൽ ചെലവഴിക്കാൻ ഇതോടെ ടീം നിർബന്ധിതരായി. ഇതിനെ നിയമ പ്രകാരം നേരിടാൻ ആണ് ഇപ്പോൾ ബാഴ്സലോണയുടെ തീരുമാനം. ആദ്യ നടപടിയെന്ന നിലക്ക് ഈ താരങ്ങളോട് തങ്ങളുടെ പഴയ കാരറിലേക്ക് തന്നെ മടങ്ങി പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പഴയ കരാർ പ്രകാരം ഡിയോങ്ങിന് 2024 വരെയും ടെർ സ്റ്റഗന് 2023 വരെയുമാണ് ബാഴ്സലോണയിൽ തുടരാൻ ആവുക. ക്ലബ്ബിന്റെ അറിയിപ്പിനോട് പ്രതികരിച്ച പിക്വേ സാലറിയിൽ കുറവ് വരുത്താൻ അറിയിച്ച് ചർച്ചകളും നടത്തിയിട്ടുണ്ട്. എന്നാൽ മറ്റ് താരങ്ങളിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല എന്നാണ് സൂചനകൾ. വൈകുന്ന മുറക്ക് നിയമത്തിന്റെ വഴിക്ക് ബാഴ്സലോണ മടിക്കില്ല.
Story Highlight: Laporta is claiming that de jong, pique, ter stegen and lenglet all signed a fraudulent deal with Barcelona under Bartomeu.