അയര്‍ലണ്ടിനെതിരെ ടോസ് നേടി അഫ്ഗാനിസ്ഥാന്‍, ബാറ്റിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Irelandafghanistan

അയര്‍ലണ്ടിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് അഫ്ഗാനിസ്ഥാന്‍. ബെൽഫാസ്റ്റില്‍ ആദ്യ ടി20യ്ക്ക് ഇറങ്ങുമ്പോള്‍ ഇതിന് മുമ്പ് ന്യൂസിലാണ്ടും ദക്ഷിണാഫ്രിയ്ക്കും എതിരെയുള്ള പരമ്പരകളിൽ അയര്‍ലണ്ട് പരാജയം രുചിയ്ക്കേണ്ടി വന്നിരുന്നു. അഫ്ഗാനിസ്ഥാന് ഏഷ്യ കപ്പിനും ലോകകപ്പിനും മുമ്പുള്ള മുന്നൊരുക്കത്തിനുള്ള അവസരം ആണ് ഈ പരമ്പര.

അഫ്ഗാനിസ്ഥാന്‍: : Rahmanullah Gurbaz(w), Ibrahim Zadran, Usman Ghani, Hashmatullah Shahidi, Najibullah Zadran, Mohammad Nabi(c), Azmatullah Omarzai, Rashid Khan, Mujeeb Ur Rahman, Naveen-ul-Haq, Fazalhaq Farooqi

അയര്‍ലണ്ട് : Paul Stirling, Andrew Balbirnie(c), Lorcan Tucker(w), Harry Tector, Gareth Delany, Curtis Campher, George Dockrell, Mark Adair, Andy McBrine, Barry McCarthy, Joshua Little