ലാലിഗ കിരീട പോരാട്ടത്തിൽ ട്വിസ്റ്റ്, അത്ലറ്റിക്കോ മാഡ്രിഡിന് പരാജയം

20210426 022714

ലാലിഗയിൽ കിരീട പോരാട്ടത്തിൽ വീണ്ടും ട്വിസ്റ്റ്. ഒന്നാമതുള്ള അത്ലറ്റിക്കോ മാഡ്രിഡ് ഇന്ന് പരാജയപ്പെട്ടിരിക്കുകയാണ്. അത്ലറ്റിക് ബിൽബാവോ ആണ് ഇന്ന് അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചത്. ബിൽബാവോയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബിൽബാവോ വിജയിച്ചത്. ഇന്ന് എട്ടാം മിനുട്ടിൽ തന്നെ ബെറെംഗറുടെ ഗോളിലാണ് ബിൽബാവോ ലീഡ് എടുത്തത്.

രണ്ടാം പകുതിയിൽ 77ആം മിനുട്ടിൽ സാവിചിന്റെ ഗോളിൽ സമനില പിടിച്ചപ്പോൾ അത്ലറ്റിക്കോ മാഡ്രിഡിന് വിജയ പ്രതീക്ഷ വന്നു എങ്കിലും പെട്ടെന്ന് തന്നെ അത്ലറ്റിക് ബിൽബാവോ സമനില പിടിച്ചു. 87ആം മിനുട്ടിൽ ഇനിഗോ മാർടിനസിന്റെ വക ആയിരുന്നു ആശ്വാസ ഗോൾ. ഈ പരാജയത്തോടെ 33 മത്സരങ്ങളിൽ 73 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തന്നെ നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. എന്നാൽ 71 പോയിന്റുമായി രണ്ടാമത് നിൽക്കുന്ന ബാഴ്സലോണ ഒരു മത്സരം കുറവാണ് കളിച്ചത്. ആ മത്സരം വിജയിച്ചാൽ ബാഴ്സലോണ ലീഗിൽ ഒന്നാമത് എത്തും.