വൻ വിജയവുമായി അറ്റലാന്റ് ഇറ്റാലിയൻ ലീഗിൽ രണ്ടാം സ്ഥാനത്ത്

20210426 021531

സീരി എയിൽ മറ്റൊരു വൻ വിജയവുമായി അറ്റലാന്റ രണ്ടാം സ്ഥാനത്തേക്ക് എത്തി. ഇന്ന് ബൊളോനയെ നേരിട്ട അറ്റലാന്റ ഒരു ദയയുമില്ലാത്ത അറ്റാക്കാണ് കാഴ്ചവെച്ചത്. എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയമാണ് അവർ സ്വന്തമാക്കിയത്. ഒരു ചുവപ്പ് കാർഡ് വാങ്ങി ബൊളോന പത്തു പേരായി ചുരുങ്ങിയത് അറ്റലാന്റയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കി.

22ആം മിനുട്ടിൽ മലിനവോസ്കിയുടെ ഒരു ഗോളിൽ നിന്നാണ് അറ്റലാന്റ സ്കോർ പട്ടിക തുറന്നത്. 44ആം മിനുട്ടിൽ പെനാൾട്ടിയിൽ നിന്ന് മുരിയൽ ലീഡ് ഇരട്ടിയാക്കി. ഗോളുകളാണ് അറ്റലാന്റക്ക് വിജയം നൽകിയത്. 49ആം മിനുട്ടിൽ ഷൗടൺ ആണ് ബൊളോനരയിൽ നിൻ ചുവപ്പ് വാങ്ങിയത്‌. 57ആം മിനുട്ടിൽ ഫ്രുയിലർ, 59ആം മിനുട്ടിൽ സപാറ്റ, 73ആം മിനുട്ടിൽ മിറാഞ്ചുക് എന്നിവരും കൂടെ അറ്റാലന്റയ്ക്ക് വേണ്ടി ഗോൾ നേടി.

ഈ വിജയത്തോടെ 33 മത്സരങ്ങളിൽ നിന്ന് 68 പോയിന്റുമായി അറ്റലാന്റ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.