ലാലിഗ അവസാന വർഷങ്ങളിൽ ഇന്ത്യയിലെ ടി വി പ്രേക്ഷകരിൽ നിന്ന് അകന്നു നിൽക്കുക ആയിരുന്നു. ഫേസ്ബുക്കിലൂടെ മാത്രം കാണാൻ കഴിയുന്ന രീതിയിലായിരുന്നു അവസാന രണ്ടു സീസണിലും ലാലിഗ ഇന്ത്യയിൽ എത്തിയിരുന്നത്. എന്നാൽ പുതിയ സീസൺ മുതൽ ലാലിഗ ഇന്ത്യൻ ടെലിവിഷനിൽ എത്തും. എം ടി വി ആകും ലാലിഗ ഇന്ത്യയിൽ പ്രക്ഷേപണം ചെയ്യുക. Viacom 18 ഗ്രൂപ്പ് മൂന്ന് വർഷത്തേക്ക് ഇന്ത്യയിലെ ലാലിഗ ടെലികാസ്റ്റ് സ്വന്തമാക്കിയിരിക്കുകയാണ്.
പ്രമുഖ മ്യൂസിക് ചാനൽ ആണ് എം ടി വി. തുടക്കത്തിൽ എം ടി വിയിൽ ആകും കളി കാണാൻ ആവുക എങ്കിലും സ്പോർട്സിനായി പുതിയ ചാനൽ ആരംഭിക്കാൻ viacom 18 ആലോചിക്കുന്നുണ്ട്. പ്രാദേശിക ഭാഷകളിൽ കമന്ററി നൽകി കൊണ്ട് കൂടുതൽ പ്രേക്ഷകരിലേക്ക് ലാലിഗ എത്തിക്കാനും ഇവർ ശ്രമിക്കും. വൂട്ടിന്റെ ജിയോയുടെയും സ്റ്റ്രീമിംഗ് പ്ലാറ്റ്ഫോമിലൂടെ ഓൺലൈനായി കളി കാണാനും ഫുട്ബോൾ പ്രേമികൾക്ക് സാധിക്കും.













