“മെസ്സി പോയാലും ലാലിഗയ്ക്ക് ഒന്നും സംഭവിക്കില്ല”

16025057452993
- Advertisement -

ലയണൽ മെസ്സി ബാഴ്സലോണയും സ്പെയിനു വിട്ട് പോയാലും ലാലിഗയ്ക്ക് അത് വലിയ ദോഷം ഒന്നും വരുത്തില്ല എന്ന് ലാലിഗ പ്രസിഡന്റ് ഹാവിയർ തെബാസ്. മെസ്സി വലിയ താരമാണ്. അദ്ദേഹം ലാലിഗയിൽ തുടരുന്നതിൽ സന്തോഷവും ഉണ്ട്. മെസ്സി പണം ഉണ്ടാക്കി തരുന്ന യന്ത്രമാണെന്നും പറയാം. പക്ഷെ മെസ്സി ലാലിഗ വിട്ട് പോയെന്ന് വെച്ച് കാര്യമായി ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന് തെബാസ് പറഞ്ഞു.

മെസ്സി പോയാലും ഇല്ലായെങ്കിലും ലാലിഗയ്ക്ക് ആരാധകർ ഉണ്ട്. അടുത്ത നാലു വർഷത്തേക്ക് കൂടെയുള്ള പകർപ്പവകാശവും സംപ്രേഷണാവകാശവും ലാലിഗ വിറ്റത് മെസ്സി ഉണ്ടാകും എന്ന് കാണിച്ചല്ല. തെബാസ് പറയുന്നു. റൊണാൾഡോ യുവന്റസിലേക്ക് പോയി സീരി എ മെച്ചപ്പെട്ടോ എന്നും നെയ്മർ ഫ്രാൻസിൽ പോയി ഫ്രഞ്ച് ഫുട്ബോൾ മെച്ചപ്പെട്ടോ എന്നും തെബാസ് ചോദിക്കുന്നു. ഇവർ രണ്ട് പേരും പോയിട്ടും ലാലിഗയ്ക്ക് ഒന്നും സംഭവിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.

മെസ്സി പോയാലും ഇതുപോലെയാകും. ലാലിഗ വർഷങ്ങളായി മികച്ച രീതിയിലാണ് തങ്ങൾ നടത്തുന്നത്. അതുകൊണ്ടാണ് ഈ ലീഗ് പ്രേക്ഷകർ ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.

Advertisement