അറേബ്യൻ ക്ലബിൽ നിന്നുള്ള വൻ ഓഫർ നിരസിച്ച് മാറ്റ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വെറ്ററൻ താരം യുവാൻ മാറ്റ ക്ലബിൽ തന്നെ തുടരും. മാറ്റയെ സ്വന്തമാക്കാൻ ആയി ഒരു അറേബ്യൻ ക്ലബ് വൻ ഓഫർ സമർപ്പിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു. വർഷത്തിൽ 14 മില്യൺ വേതനം ആയിരുന്നു മാറ്റയ്ക്ക് വാഗ്ദാനം ചെയ്തത്. എന്നാൽ താരം ഈ ഓഫർ നിരസിച്ചു. തുടർന്ന് അറേബ്യൻ ക്ലബ് അധികൃതർ 18 മില്യണ് അടുത്തുള്ള വലിയ ഓഫറുമായി എത്തി. എന്നാൽ താൻ മാഞ്ചസ്റ്റർ വിടാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല എന്ന് മാറ്റ മറുപടി നൽകി.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഇലവനിൽ നിന്ന് മാറ്റ പുറത്തായിട്ട് കാലം കുറെ ആയെങ്കിലും ഇപ്പോഴും സ്ക്വാഡിലെ പ്രധാന താരമാണ് യുവാൻ മാറ്റ. ലീഗ് കപ്പിലും അങ്ങനെയുള്ള ചെറിയ ടൂർണമെന്റുകളിലും എല്ലാം ടീമിനായി വലിയ സംഭാവനകൾ മാറ്റ ചെയ്യുന്നുണ്ട്. ഒപ്പം ഡ്രസിംഗ് റൂമിലും മാറ്റയുടെ സാന്നിദ്ധ്യം വളരെ വലുതാണ്. അടുത്തിടെ ആണ് മാറ്റ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ ഒപ്പുവെച്ചത്.

Advertisement