ലാ ലീഗ ഫിക്സ്ചറുകൾ എത്തി, ആദ്യ എൽ ക്ലാസിക്കോ ഒക്ടോബറിൽ

Staff Reporter

2021/22 ലാ ലീഗ സീസണ് മുന്നോടിയായി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ ലാ ലീഗ ഫിക്സ്ചറുകൾ പുറത്തുവിട്ടു. ഓഗസ്റ്റ് 15ന് ആരംഭിക്കുന്ന 2021/22 ലാ ലീഗ സീസൺ 2022 മെയ് 15നാണ് അവസാനിക്കുക. നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റികോ മാഡ്രിഡിന് സീസണിലെ ആദ്യ മത്സരത്തിൽ സെൽറ്റ വിഗോയാണ് എതിരാളികൾ. ഓഗസ്റ്റ് 15ന് തന്നെയാണ് മത്സരം. റയൽ മാഡ്രിഡ് തങ്ങളുടെ ആദ്യ മത്സരത്തിൽ അലവേസിനെ അവരുടെ ഗ്രൗണ്ടിൽ വെച്ച് നേരിടും. ആദ്യ മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ ബാഴ്‌സലോണയുടെ എതിരാളികൾ റയൽ സോസിഡാഡ് ആണ്.

അത്ലറ്റികോ മാഡ്രിഡിനോട് നഷ്ട്ടപെട്ട കിരീടം തിരിച്ചുപിടിക്കാൻ ഇറങ്ങുന്ന ബാഴ്‌സലോണയും റയൽ മാഡ്രിഡും തമ്മിലുള്ള സീസണിലെ ആദ്യ എൽ ക്ലാസിക്കോ പോരാട്ടം ഒക്ടോബർ 24നാവും നടക്കുക. ബാഴ്‌സലോണയുടെ ഗ്രൗണ്ടിൽ വെച്ചാണ് ആദ്യ എൽ ക്ലാസിക്കോ. തുടർന്ന് രണ്ടാം എൽ ക്ലാസിക്കോ റയൽ മാഡ്രിഡിന്റെ ഗ്രൗണ്ടിൽ വെച്ച് മാർച്ച് 20ന് നടക്കും.