റൊണാൾഡ് കോമാൻ അവസരം തന്നാൽ അത് മുതലെടുക്കും എന്ന് പുജ്

20210115 125014

റൊണാൾഡ് കോമാൻ ബാഴ്സലോണ പരിശീലകനായി എത്തിയ ശേഷം ആദ്യ ഇലവനിൽ നിന്ന് പിറകോട്ട് പോയ താരമാണ് റിക്വി പുജ്. ബാഴ്സലോണ യുവതാരങ്ങൾക്ക് ഇടവയിലെ ഏറ്റവും വലിയ ടാലന്റ് ആണ് റിക്വി പുജ്. എന്നാൽ കോമാൻ താരത്തിന് അധികം അവസരങ്ങൾ ഈ സീസണിൽ നൽകിയില്ല. അവസാന മത്സരത്തിൽ റയൽ സോസിഡാഡിനെതിരെ അവസരം കിട്ടിയപ്പോൾ അത് മുതലെടുക്കാൻ പുജിനായിരുന്നു.

സൂപ്പർ കപ്പ് സെമി ഫൈനലിൽ വിജയ പെനാൾട്ടി നേടാനും പുജിനായിരുന്നു. തനിക്ക് കോമാൻ അവസരം തരിക ആണെങ്കിൽ താൻ അത് മുതലെടുക്കും എന്ന് കോമാൻ പറയുന്നു. അവസരം ലഭിച്ചില്ല എങ്കിൽ അവസരം കിട്ടാനായി നിരന്തരം പരിശ്രമിച്ചു കൊണ്ടേയിരിക്കും എന്നും പുജ് പറഞ്ഞു. താൻ എന്നും സന്തോഷിക്കുന്നു എന്നും ബാഴ്സലോണ ക്ലബിനെ താൻ ഒരിക്കലും വിമർശിക്കില്ല എന്നും പുജ് പറഞ്ഞു.

Previous articleഅവിശ്വസനീയമായ ചേസിംഗുമായി വീണ്ടും കേരളം,ഡല്‍ഹിയുടെ ജൈത്രയാത്ര അവസാനിപ്പിച്ച് ഉത്തപ്പയും വിഷ്ണു വിനോദും
Next articleഡാനിയേല്‍ ലോറന്‍സിന്റെ വിക്കറ്റ് നഷ്ടം, ഇംഗ്ലണ്ട് മുന്നൂറ് കടന്നു