ഡാനിയേല്‍ ലോറന്‍സിന്റെ വിക്കറ്റ് നഷ്ടം, ഇംഗ്ലണ്ട് മുന്നൂറ് കടന്നു

Daniellawrence

ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റിലെ രണ്ടാം ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 320/4 എന്ന നിലയില്‍. 135 റണ്‍സിന് ശ്രീലങ്കയെ പുറത്താക്കിയ ഇംഗ്ലണ്ടിന് മത്സരത്തില്‍ 185 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്. നാലാം വിക്കറ്റില്‍ ഡാന്‍ ലോറന്‍സുമായി ചേര്‍ന്ന് 173 റണ്‍സ് റൂട്ട് നേടിയെങ്കിലും ദില്‍രുവന്‍ പെരേര ഈ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു.

73 റണ്‍സ് നേടിയ ഡാനിയേല്‍ ലോറന്‍സിനെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. 168 റണ്‍സുമായി റൂട്ടും 7 റണ്‍സുമായി ജോസ് ബട്‍ലറുമാണ് ഇംഗ്ലണ്ടിനായി ക്രീസിലുള്ളത്. മൂന്നാം സെഷന്‍ മഴ മൂലം നഷ്ടമായതോടെ ഇംഗ്ലണ്ട് രണ്ടാം ദിവസം 320/4 എന്ന നിലയില്‍ അവസാനിപ്പിക്കുകയായിരുന്നു.

Previous articleറൊണാൾഡ് കോമാൻ അവസരം തന്നാൽ അത് മുതലെടുക്കും എന്ന് പുജ്
Next articleചെന്നൈ സിറ്റിയെ വീഴ്ത്തി റിയൽ കാശ്മീരിന് ആദ്യ വിജയം